ന്യൂഡല്‍ഹി: ദേശീയ പഞ്ചായത്തീരാജ് ദിനത്തോട് അനുബന്ധിച്ച് ഗ്രാമത്തലവന്‍ മാരുമായി സംവദിക്കവെയാണ് രാജ്യം സ്വയം പര്യപ്തമാകണം എന്ന് പ്രധാനമന്ത്രി പറഞ്ഞത്.
പഞ്ചായത്തീരാജ് ദിനത്തോട് അനുബന്ധിച്ച് ഗ്രാമ ത്തലവന്മാരുമായി ഓണ്‍ലൈന്‍ വഴി സംവദിച്ച പ്രധാനമന്ത്രി
ഈ ഗ്രാമ സ്വരാജ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കുകയും ചെയ്തു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇപ്പോഴത്തെ പ്രതിസന്ധി നമുക്ക് പുതിയ ദിശാബോധം നല്‍കുന്നു എന്ന് പറഞ്ഞു.
സ്വാശ്രയത്വത്തിന്‍റെ പ്രാധാന്യമാണ് ഇപ്പോഴുണ്ടായ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നത് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പുതിയ പ്രശ്നങ്ങളാണ് കോവിഡ് പ്രതിസന്ധി മൂലം ഉടലെടുത്തിരിക്കുന്നത്,നാം ഈ പ്രതിസന്ധിയെ അതിജീവിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധി പുതിയ ദിശാബോധം നല്‍കുന്നതാണ്.ഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം എന്ന ആവശ്യകതയാണ് അത് ചൂണ്ടിക്കാട്ടുന്നത്.
ജില്ലകളും സംസ്ഥാനങ്ങളും രാജ്യം മുഴുവനും സ്വയം പര്യാപ്തത നേടണം പ്രധാനമന്ത്രി പറഞ്ഞു.