തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ പാർട്ടികൾ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അക്രമവും വികസനവും ഒരുമിച്ച് പോകില്ല. സമാധാനം ഉറപ്പാക്കാൻ ഏവരും മുൻകൈയെടുക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 


കോഴിക്കോട് ഹാജി എ.പി.ബാവ കൺവൻഷൻ സെന്‍ററിൽ ഫാറൂഖ് കോളജിന്‍റെ രജതജൂബിലി ചടങ്ങിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.


രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.