Allahabad: ഗോവധ നിരോധന നിയമം സംബന്ധിച്ച് നിര്‍ണ്ണായക വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി (Allahabad High Court)... 


COMMERCIAL BREAK
SCROLL TO CONTINUE READING

1955ലെ ഗോവധ നിരോധന നിയമപ്രകാരം (Cow slaughter Act)  നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


ബീഫ് കൈവശംവച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നുവെന്നും ഏത് മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും അലഹബാദ് ഹൈക്കോടതി വിമര്‍ശിച്ചു.  ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായും   അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.


ഗോവധത്തിന്‍റെ പേരിൽ അറസ്റ്റിലായ റഹിമുദ്ദീന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. FIR ൽ ഉൾപ്പെടാതിരുന്നിട്ടും ഒരുമാസമായി ജയിലിൽ കഴിയുകയാണ് എന്നാണ് ഇയാൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.


'നിരപരാധികളായ ആളുകള്‍ക്ക് മേല്‍ ഈ നിയമം ദുരുപയോഗം ഏറെ ചെയ്യപ്പെടുന്നുണ്ട്. ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനക്ക് അയക്കും മുമ്പ് തന്നെ അത് ഗോമാംസമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചെരുന്നു. പല കേസുകളിലും വിദഗ്ധ പരിശോധനക്കായി പിടിച്ചെടുത്ത മാംസം അയക്കുന്നില്ല. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന ഒരു കുറ്റത്തിന് പലരും അന്യായമായി പ്രതി ചേര്‍ക്കപ്പെടുന്നു.' അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിദ്ധാര്‍ത്ഥ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെതായിരുന്നു വിമര്‍ശനം.


Also read: ബീഫ് വിഷയത്തില്‍ ബിജെപി പിന്തുടരുന്നത് ഗാന്ധിയെ!!


പിടിച്ചെടുത്ത പശുക്കൾ തെരുവിൽ അലഞ്ഞുതിരിയുകയാണ്. വളർത്തുന്ന പശുക്കളെയും റോഡുവക്കിൽത്തന്നെ അലഞ്ഞുതിരിയാൻ വിടുന്നു. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. പോലീസിനെയും ജനങ്ങളെയും ഭയന്ന്  പ്രായമായ പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻപോലും കര്‍ഷകര്‍  ഭയപ്പെടുകയാണെന്നും  കോടതി വ്യക്തമാക്കി.