Ahmedabad : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) ബന്ധു കോവിഡ് ബാധിച്ച് മരിച്ചു. പ്രധാനമന്ത്രിയുടെ പിതാവിന്റെ സഹോദരന്റെ ഭാര്യ നർമദാബെൻ മോദിയാണ് അന്തരിച്ചത്. 80 വയസായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് ബാധിച്ചതിനെ തുടർന്ന് അഹമ്മദബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 80കാരിയായ മോദിയും കുടുംബവും അഹമ്മദബാദിലെ ന്യൂ റാണിപ് എന്ന നഗരത്തിലായിരുന്നു താമസിച്ചിരുന്നത്. മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.


ALSO READ : Covid Second Wave: പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 3.23 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


ഞങ്ങളുടെ പിതൃസഹോദരന്റെ ഭാര്യ നർമദബെൻ സിവിൽ ആശുപത്രിയിൽ പത്ത് ദിവസം മുമ്പ് പ്രവേശിപ്പിച്ചിരുന്നു, പിന്നീട് കോവിഡ് ബാധിതയാകുകയാിരുന്നുയെന്ന് മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.


തങ്ങളുടെ അച്ഛൻ ദാമോദർദാസും നർമദബെന്റെ ഭാർത്താവ് ജാഗ്ജിവന്ദാസും വർഷങ്ങൾക്ക് മുമ്പ് മരിച്ച് പോയാതായിരുന്നു എന്ന് മോദിയുടെ സഹോദരൻ കൂട്ടി ചേർത്തു.


ALSO READ : Kerala COVID Update : ഇന്ന് കേരളത്തിൽ മുപ്പതിനായിരം കടന്ന് കോവിഡ്, മുപ്പത് കടന്ന് മരണം, സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം


അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3.23 ലക്ഷം പേർക്കാണ്. ഴിഞ്ഞ 24 മണിക്കൂറുകളിൽ 2771 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. രോഗബാധ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് സഹായഹസ്തവുമായി മുന്നോട്ട് എത്തിയിരിക്കുന്നത്.


ALSO READ : Lockdown വേണ്ട, മെയ് രണ്ടിനുള്ള സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മുൻകരുതൽ തൃപ്തികരമെന്ന് ഹൈക്കോടതി


തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്തെ (India) കോവിഡ് രോഗബാധിതരുടെ എണ്ണം 3 ലക്ഷം കടക്കുന്നത്. ഇതുവരെ ആകെ 1.76 കോടി ജനങ്ങൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് 19 രോഗബാധ മൂലമുള്ള മരണസംഖ്യ രണ്ട് ലക്ഷത്തോട് അടുത്തു. ഇതുവരെ ആകെ 1,97,894 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.