Prime Minister and Stalin Video: കാലിടറിയ സ്റ്റാലിനെ താങ്ങിപ്പിടിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറൽ
Narendra Modi and MK Stalin: തൊട്ടു പിറകിലായി തമിഴ്നാട് കായികവകുപ്പ് മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയും നടന്നു വരുന്നുണ്ട്. അതിനിടെ കാല് വഴുതിയ സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടപ്പോൾ മോദി മുറുക്കെ പിടിക്കുകയായിരുന്നു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് ഇരുവരും ഒന്നിച്ചു നടന്നു നീങ്ങുന്നതിനിടെയാണ് സ്റ്റാലിൻ കാലു തെന്നി വീഴാൻ പോകുന്നത്. ആ സമയത്താണ് പ്രധാനമന്ത്രി താങ്ങായത്. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഇരുവരും സംസാരിച്ചു കൊണ്ട് നടക്കുന്നതായി വീഡിയോയിൽ കാണാം.
തൊട്ടു പിറകിലായി തമിഴ്നാട് കായികവകുപ്പ് മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയും നടന്നു വരുന്നുണ്ട്. അതിനിടെ കാല് വഴുതിയ സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടപ്പോൾ മോദി മുറുക്കെ പിടിക്കുകയായിരുന്നു. 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നും ഇന്ത്യയെ ആഗോള കായിക ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാക്കി മാറ്റുമെന്നും, സ്പോർട്സ് മേഖലയിലെ എല്ലാ അഴിമതികളും കഴിഞ്ഞ 10 വർഷം കൊണ്ട് ബിജെപി അവസാനിപ്പിച്ചുവെന്നും ഖേലോ ഇന്ത്യ പരിപാടി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ALSO READ: ഇവിടുത്തെ ബാങ്ക് ലോക്കറിന് പോലും വാതിലില്ല, ഡോറുകളില്ലാത്ത ഇന്ത്യയിലെ ഒരു ഗ്രാമം
ഇത്തരത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനം നടത്തിയ വേളയിൽ മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇരുകൈകളും ചേർത്ത് സൗഹൃദം പങ്കുവെക്കുന്ന ചിത്രം ചർച്ചയായി മാറിയിരുന്നു. സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ സമീപത്ത് നിന്നുകൊണ്ടായിരുന്നു ഈ സ്നേഹപ്രകടനവും. ഡൽഹിയിൽ കേന്ദ്ര സർക്കാറിനെതിരെ സമരപരിപാടികൾ ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇടതു സർക്കാർ. അത്തരമൊരു സാഹചര്യത്തിൽ പ്രധാനമന്ത്രരിയെ സ്വീകരിക്കാൻ പിണറായി വിജയൻ എത്തില്ല എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.