Viral News: ഇവിടുത്തെ ബാങ്ക് ലോക്കറിന് പോലും വാതിലില്ല, ഡോറുകളില്ലാത്ത ഇന്ത്യയിലെ ഒരു ഗ്രാമം

ഗ്രാമത്തിന്റെ രക്ഷാധികാരിയായി ഗ്രാമവാസികൾ കണക്കാക്കുന്ന ശനിദേവനിലുള്ള വിശ്വാസമാണ് ഇതിന് കാരണം.ആ ഗ്രാമത്തിൽ ആർക്കും ഭയം വേണ്ട

Written by - Zee Malayalam News Desk | Last Updated : Jan 20, 2024, 12:51 PM IST
  • മേൽക്കൂരയില്ലാത്ത ഒരിടത്ത് ഗ്രാമീണർ വിഗ്രഹം പ്രതിഷ്ഠിച്ചു
  • ശേഷം ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളും പൂട്ടുകളും വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചു
  • ശനി ശിംഘനാപൂര്‍ ഇന്ത്യയിലുടനീളമുള്ള ഭക്തരുടെ ആകർഷണ കേന്ദ്രം കൂടിയാണ്
Viral News: ഇവിടുത്തെ ബാങ്ക് ലോക്കറിന് പോലും വാതിലില്ല, ഡോറുകളില്ലാത്ത ഇന്ത്യയിലെ ഒരു ഗ്രാമം

വീടുകൾക്ക് വാതിലുകളില്ലാത്ത, കടകൾക്ക് പൂട്ടുകളില്ലാത്ത  കള്ളന്മാരും പിടിച്ചുപറിക്കാരുമില്ലാത്ത ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ .  മോഷണവും, കുറ്റകൃത്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു ഗ്രാമം. കഴിഞ്ഞ 600 വര്‍ഷമായി വീടിനും സ്ഥാപനങ്ങള്‍ക്കും ഇവിടെ വാതിലുകൾ ഇല്ല ഉണ്ടെങ്കിൽ തന്നെ അവ അടയ്ക്കാറില്ല. മഹാരാഷ്ട്രയിലെ ശനി ശിംഘനാപൂര്‍ എന്ന ഗ്രാമത്തിന്‍റെ കഥയാണിത്. 

ഗ്രാമത്തിന്റെ രക്ഷാധികാരിയായി ഗ്രാമവാസികൾ കണക്കാക്കുന്ന ശനിദേവനിലുള്ള വിശ്വാസമാണ് ഇതിന് കാരണം.ആ ഗ്രാമത്തിൽ ആർക്കും ഭയം വേണ്ട. വീട്ടിലുള്ള പണവും പണ്ടവും ആകട്ടെ എന്തും വീടിനുള്ളിൽ വച്ച്, വാതിലുകൾ പൂട്ടാതെ എവിടെ വേണമെങ്കിലും പോകാം. ഗ്രാമത്തിലെ പൊതു ടോയ്‌ലറ്റുകൾക്ക് പോലും വാതിലുകളില്ല. വാതിലിന്‍റെ സ്ഥാനത്ത് സ്വകാര്യതയ്ക്കായി നേർത്ത തിരശ്ശീല മാത്രമാണ് ഉള്ളത്. 2015 സെപ്റ്റംബറിൽ മാത്രമാണ് ആ ഗ്രാമത്തിൽ ഒരു പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. 

ഗ്രാമവാസികളിൽ നിന്ന് പരാതിയൊന്നും  പോലീസിന് ലഭിക്കാറില്ല. 2011 -ൽ ആരംഭിച്ച യുണൈറ്റഡ് കൊമേഴ്‌സ്യൽ ബാങ്ക് പോലും ഇന്ത്യയിലെ ആദ്യത്തെ പൂട്ടില്ലാത്ത ബാങ്ക് ബ്രാഞ്ചാണ്. ചില്ലിട്ട പ്രവേശന കവാടവും, ഗ്രാമീണരുടെ വിശ്വാസം മാനിച്ച് കാണാൻ പോലും കഴിയാത്ത ഇലക്ടിക്ക് ലോക്കും മാത്രമാണ് സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ളത്. വാതിൽ തുറന്ന് കിടന്നാൽ പോലും ആരും കയറി മോഷ്ടിക്കില്ല എന്ന ഉറപ്പ് ഈ ഗ്രാമത്തിലുള്ളവർക്ക് ഉണ്ട് .

ഇനി അഥവാ അങ്ങനെ ആരെങ്കിലും മോഷ്ടിച്ചാൽ അവർ അന്ധരായിത്തീരുമെന്നാണ് അവരുടെ വിശ്വാസം. ഒരിക്കൽ, ഗ്രാമത്തിലെ ഒരാൾ തന്റെ വീടിന് വിശ്വാസത്തിന് എതിരായി വാതിൽ പണിതപ്പോൾ, അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ഒരു വാഹനാപകടമുണ്ടായി . ഈ ഗ്രാമത്തിന്റെ ഈ വിചിത്രമായ രീതികൾക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.

ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ്, ഒരു വെള്ളപ്പൊക്കത്തിനു ശേഷം പനസ്നാല നദിയുടെ തീരത്ത് കറുത്ത പാറക്കല്ലുകൾ വന്നടിഞ്ഞു. അതിലൊരു പാറയിൽ നാട്ടുകാർ വടികൊണ്ട് തൊട്ടപ്പോൾ അതിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങി. അന്നുരാത്രി, ഗ്രാമത്തലവന്‍റെ സ്വപ്‍നത്തില്‍ ശനി പ്രത്യക്ഷപ്പെടുകയിം. കല്ല് തന്റെ വിഗ്രഹമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

അത് ഗ്രാമത്തിൽ സൂക്ഷിക്കണമെന്നും ദേവൻ ഉത്തരവിട്ടു. എന്നാൽ, ശനി ദേവൻ ഒരു നിബന്ധന കൂടി വെച്ചു തൻറെ വിഗ്രഹം ഒരിക്കലും മൂടി വയ്ക്കാൻ പാടില്ല. കാരണം  തൻറെ ഗ്രാമത് മറ്റൊരു തടസ്സവുമില്ലാതെ നോക്കാന്‍ അദ്ദേഹത്തിന് കഴിയണം. അങ്ങനെ പട്ടണത്തിന്റെ ഹൃദയഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരിടത്ത് ഗ്രാമീണർ വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനുശേഷം ഗ്രാമത്തിലെ വീടുകൾക്ക്  വാതിലുകളും പൂട്ടുകളും വേണ്ടെന്ന് വയ്ക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് പൂട്ടുകളിലാത്ത ഒരു ഗ്രാമമായി അത് മാറിയത്. 

വിചിത്രമായ ചരിത്രം കാരണം, ശനി ശിംഘനാപൂര്‍ ഇന്ത്യയിലുടനീളമുള്ള ഭക്തരുടെ ആകർഷണ കേന്ദ്രം കൂടിയാണ്.  ഒരു വലിയ ക്ഷേത്രമായി വളർന്ന ഈ അമ്പലം കാണാൻ കുറഞ്ഞത് 40,000 സന്ദർശകരെങ്കിലും ഇവിടെയ്ക്ക് ഓരോ ദിവസവും വരുന്നുണ്ട് . 400 വര്‍ഷം സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രമാണ് ഇവിടത്തേത്. എന്നാല്‍, കോടതിയുത്തരവിനെ തുടര്‍ന്ന് 2016 -ല്‍ ക്ഷേത്ര ട്രസ്റ്റി തന്നെ സ്ത്രീകള്‍ക്കായി ക്ഷേത്രത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുത്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News