സുബ്രഹ്മണ്യ സ്വാമിയെ അപമാനിച്ചു; തമിഴ്നാട്ടിൽ പെരിയോർ ഗ്രൂപ്പിനെതിരെ കനത്ത പ്രതിഷേധം
കറുപ്പർ കൂട്ടത്തിന്റെ ഈ പ്രവർത്തിയിൽ സിനിമാ നടന്മാരും സാംസ്ക്കാരിക പ്രവാർത്തകരും പ്രതിഷേധിച്ചിരിക്കുകയാണ്.
ചെന്നൈ: സുബ്രഹ്മണ്യ സ്വാമിയെ അപമാനിച്ച പെരിയോർ ഗ്രൂപ്പിനെതിരെ തമിഴ്നാട്ടിൽ കനത്ത പ്രതിഷേധം. കറുപ്പർ കൂട്ടം എന്ന പെരിയോർ അനുയായികളുടെ സംഘടനയാണ് സുബ്രഹ്മണ്യ സ്വാമിയെ അപമാനിച്ച് വീഡിയോ പുറത്തിറക്കിയത്.
കറുപ്പോർ കൂട്ടത്തിന്റെ പിന്നിൽ ഡിഎംകെയുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്. സുബ്രഹ്മണ്യ സ്വാമിയെ സ്തുതിക്കുന്ന സ്കന്ദ ഷ്ഷ്ഠി കവചം എന്ന കൃതിയെ മോശമായി ചിത്രീകരിച്ചുകൊണ്ടാണ് ഇവർ വീഡിയോ പുറത്തിറക്കിയത്. ഇതോടെ അവരുടെ കൺകണ്ട ദൈവമായ മുരുകനെ അപമാനിച്ചതിനെതിരെ ശക്തമായ തമിഴ് വികാരം ഉയർന്നിരിക്കുകയാണ്.
Also read: ഇന്ന് കർക്കിടക വാവ്; വിശ്വാസികൾ വീടുകളിൽ ബലിതർപ്പണം നടത്തുന്നു...
പെരിയോർ ഗ്രൂപ്പിനെതിരെ വലിയ പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിലും ഉണ്ടായിട്ടുണ്ട്. വെട്രിവേൽ വീരവേൽ എന്ന ഹാഷ്ടാഗും ട്രെൻഡിംഗായിട്ടുണ്ട്. കറുപ്പർ കൂട്ടത്തിനെതിരെ ബിജെപി പ്രവർത്തകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനെതുടർന്ന് കറുപ്പർ കൂട്ടം നേതാക്കൾ കീഴടങ്ങിയിട്ടുണ്ട്.
Also read: രാജ്യത്ത് കോറോണ ബാധിതർ 11 ലക്ഷം; പ്രതിദിന രോഗബാധിതരുടെ എണ്ണം 40000 കടന്നു!
കറുപ്പർ കൂട്ടത്തിന്റെ ഈ പ്രവർത്തിയിൽ സിനിമാ നടന്മാരും സാംസ്ക്കാരിക പ്രവാർത്തകരും പ്രതിഷേധിച്ചിരിക്കുകയാണ്. ഇതിനിടയിൽ കറുപ്പർ കൂട്ടവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലയെന്ന് ഡിഎംകെ പ്രസ്താവനയിറക്കിയിട്ടുണ്ട്.