2022ലെ ആദ്യ ദൗത്യത്തിന് ഒരുങ്ങുകയാണ് ഐഎസ്ആർഒ. നാളെ ഫെബ്രുവരി 14ന് പിഎസ്എൽവി-സി 52 ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്നായിരിക്കും വിക്ഷേപണം. നാളെ പുലർച്ചെ 5.59ന് PSLV-C52 വിക്ഷേപിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായ ബഹിരാകാശ ഏജൻസി അറിയിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം. കൂടാതെ രണ്ട് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവിയിലൂടെ ബഹിരാകാശത്ത് എത്തിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

25 മണിക്കൂറും 30 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ ലോഞ്ച് ഓതറൈസേഷൻ ബോർഡിന്റെ അംഗീകാരത്തിന് ശേഷം ഇന്ന് പുലർച്ചെ 04:29ന് ആരംഭിച്ചു.


Also Read: Ev Launches| തീർന്നില്ല; വരുന്നു പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ, ഗംഭീര ഫീച്ചറുകൾ


PSLV-C52 ദൗത്യത്തെക്കുറിച്ച്:


1710 കിലോഗ്രാമാണ് EOS-04ന്റെ ഭാരം. രണ്ട് ചെറിയ ഉപ​ഗ്രഹങ്ങളും PSLV-C52 ദൗത്യത്തിനൊപ്പം വിക്ഷേപിക്കും. ബൗൾഡറിലെ കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് 1 (INSPIREsat-1) ആണ് ഇതിൽ ആദ്യത്തേത്. ഇന്ത്യൻ ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐഎൻഎസ് -2ടിഡി ആണ് രണ്ടാമത്തെ ചെറു ഉപഗ്രഹം. 


എന്താണ് EOS-04?


റഡാർ ഇമേജിംഗ് സാറ്റലൈറ്റായ EOS-04 കാർഷിക ഗവേഷണത്തിനും, പ്രളയ സാധ്യത പഠനത്തിനും മണ്ണിനെക്കുറിച്ചുള്ള പഠനത്തിനുമെല്ലാം വളരെ മുതൽക്കൂട്ടാണ്. എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകൽപ്പന ചെയ്ത ഒരു റഡാർ ഇമേജിംഗ് സാറ്റലൈറ്റാണ് EOS-04.


Also Read: വരുന്നു കാറുകളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയുടെ സ്വന്തം സംവിധാനം!!


 


വിക്ഷേപണം എവിടെ കാണാം?


ഐഎസ്ആർഒയുടെ ട്വിറ്റർ, യൂട്യൂബ്, മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയിൽ പിഎസ്എൽവി-സി52ന്റെ വിക്ഷേപണം ലൈവ് സ്ട്രീം ചെയ്യും. വാർത്താ ചാനലുകളും വിക്ഷേപണം തത്സമയം സംപ്രേഷണം ചെയ്യുകയും അവരുടെ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.