ഇലക്ട്രിക് വാഹന വിപണിയിലേക്ക് പുത്തൻ രണ്ട് സ്കൂട്ടറുകൾ കൂടി എത്താൻ പോവുകയാണ്. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വാർഡ് വിസാർഡ് ആണ് പുതിയ സ്കൂട്ടറുകളായ വൂൾഫ്+, നനു+ എന്നിവ വിപണിയിലേക്ക് അവതരിപ്പിക്കുന്നത്.
കമ്പനിയുടെ മുൻനിര ഇലക്ട്രിക് സ്കൂട്ടറാണ് വൂൾഫ്+, ഇതിന് 1.10 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. മാറ്റ് ബ്ലാക്ക്, സ്റ്റാർഡസ്റ്റ്, ഡീപ്പ് എന്നീ മൂന്ന് നിറങ്ങളിൽ വൂൾഫ്+ ലഭ്യമാണ്. ജെൻ നെക്സ്റ്റ് നനു+ ഇലക്ട്രിക് സ്കൂട്ടറിന് 1.06 ലക്ഷം രൂപയാണ് വില, ഇത് രണ്ട് നിറങ്ങളിൽ വരുന്നു: മിഡ്നൈറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ്. സ്കൂട്ടറുകൾക്കുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. രണ്ട് സ്കൂട്ടറുകൾക്കും 3 വർഷത്തെ വാറന്റി ലഭിക്കും. ഓരോ തവണ ബ്രേക്ക് ലിവർ വലിക്കുമ്പോഴും ബാറ്ററി റീചാർജ് ചെയ്ത് വാഹനത്തിന്റെ റേഞ്ച് വർധിപ്പിക്കുന്നതിനായി രണ്ട് സ്‌കൂട്ടറുകളും റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവുമുണ്ട്.
മൂന്ന് സ്പീഡ് കൺട്രോളറുകളടക്കം BLDC മോട്ടോറുകളിലാണ് സ്കൂട്ടറുകൾ പ്രവർത്തിക്കുന്നത് . NMC ബാറ്ററിയാണ് ഇതിനായി ഉപയോഗിക്കുന്നത്. 1500W മോട്ടോറിലാണ് ഇവയുള്ളത്. 20 Nm ടോർക്ക്, കൂടാതെ 55 കിലോമീറ്റർ വേഗതയും നൽകുന്നു. ഫുൾ ചാർജ്ജിങ്ങിന് 4 മുതൽ 5 മണിക്കൂർ വരെയാണ് ആവശ്യമായുള്ളത്. മൂന്ന് സ്കൂട്ടറുകൾക്കും ഏകദേശം 100 കിലോമീറ്റർ മൈലേജ് നൽകുമെന്നെണ് കമ്പനി അവകാശപ്പെടുന്നത്.
സ്കൂട്ടറുകൾക്ക് മുൻവശത്ത് ഡ്യുവൽ ഫോർക്ക് ഹൈഡ്രോളിക് സസ്പെൻഷൻ സജ്ജീകരണവും പിന്നിൽ മോണോ-ഷോക്ക് സസ്പെൻഷനും ലഭിക്കും. രണ്ട് സ്കൂട്ടറുകൾക്കും 160 എംഎം ഗ്രൗണ്ട് ക്ലിയറൻസും 1.6 മീറ്റർ ടേണിംഗ് റേഡിയസും ലഭിക്കും. കൂടുതൽ സൗകര്യത്തിനായി കമ്പനി കീലെസ് സ്റ്റാർട്ട്/സ്റ്റോപ്പും വാഗ്ദാനം ചെയ്യുന്നു.
കണക്‌ടിവിറ്റിയുടെ കാര്യത്തിൽ, വൂൾഫ്+, ജനറൽ നെക്സ്റ്റ് നനു+ എന്നിവയിലെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് ‘ജോയ് ഇ-കണക്‌ട് ആപ്പ്’ ഡൗൺലോഡ് ചെയ്യാം. രണ്ട് സ്കൂട്ടറുകളും ട്രാക്ക് ചെയ്യാനും ബാറ്ററി നില അറിയാനും കഴിയും. ഇക്കോ, സ്പോർട്സ്, ഹൈപ്പർ തുടങ്ങി സ്കൂട്ടറുകൾക്ക് മൂന്ന് ഡ്രൈവ് മോഡുകളാണുള്ളത് ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കുന്നതിന് ഇവക്ക് റിവേഴ്സ് മോഡും ലഭിക്കും.
ജിപിഎസ് സെൻസറുകളും സ്കൂട്ടറുകൾക്കുണ്ട്. കൂടാതെ മോഷണത്തിനെതിരെ ആന്റി തെഫ്റ്റ് ഫീച്ചർ പാർക്ക് ചെയ്‌താൽ സ്‌കൂട്ടറുകൾക്ക് വൈബ്രേഷനുകൾ മനസ്സിലാക്കാനും അത് തകരാറിലാണോ എന്ന് മനസ്സിലാക്കാനും കഴിയുന്ന സംവിധാനം. തകരാർ സംഭവിക്കുമ്പോൾ സ്‌കൂട്ടറിനെ ലോക്ക് ചെയ്യുന്ന സ്‌മാർട്ട് റിമോട്ട് കൺട്രോളും ലഭ്യമാണ്.ഏറ്റവും കുറഞ്ഞ ദൂരത്തിൽ വാഹനം നിർത്താൻ ഇലക്ട്രോണിക് ബ്രേക്കിംഗ് സംവിധാനമുള്ള ഇരട്ട ഡിസ്ക് ബ്രേക്കുകളും ഇത് ഉപയോഗിക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...