വരുന്നു കാറുകളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയുടെ സ്വന്തം സംവിധാനം!!

റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാരിനെ സഹായിക്കുന്നതിനാണ് ഈ നീക്കം. 2025ഓടെ വാഹനാപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 03:15 PM IST
  • പുതിയ സുരക്ഷാ മാനദണ്ഡമനുസരിച്ച് 8 യാത്രക്കാരുള്ള വാഹനത്തിന് 6 എയർബാഗുകൾ നിർബന്ധമാക്കും.
  • വാഹനങ്ങളുടെ മുൻവശത്തും മൂന്ന് നിരകളിലെ വശത്തും എയർബാഗുകൾ നൽകും.
  • കൂടാതെ, പുതിയ വാഹനങ്ങളിൽ 3-പോയിന്റ് സീറ്റ് ബെൽറ്റുകളും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റവും (ABES) ഉണ്ടായിരിക്കണം.
വരുന്നു കാറുകളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയുടെ സ്വന്തം സംവിധാനം!!

കാറുകൾ വാങ്ങാൻ താൽപര്യം ഉള്ളവരായിരിക്കുമല്ലോ എല്ലാവരും. ഒരു കാർ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്? അതിന്റ നിറം, മോഡൽ, എഞ്ചിൻ, മൈലേജ്, അങ്ങനെ ഒരുപാട് കാര്യങ്ങൾ പരിഗണിച്ചായിരിക്കും നമ്മൾ കാർ തിരഞ്ഞെടുക്കുക. കാറുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ (Safety Features) നോക്കാറുണ്ടോ വാങ്ങുമ്പോൾ. കാറുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു ഓട്ടോമോട്ടീവ് സുരക്ഷാ വാച്ച്‌ഡോഗാണ് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം. ഗ്ലോബൽ NCAP ആണ് ഇതുവരെ സുരക്ഷ പരിശോധനയ്ക്കായി ഇന്ത്യ ഉപയോ​ഗിച്ചിരുന്നത്. എന്നാൽ പുതിയ വാഹനങ്ങളുടെ സുരക്ഷാ പരിശോധനകൾക്കായുള്ള ഇന്ത്യൻ എൻസിഎപിയെ കുറിച്ചുള്ള ചർച്ചകളിലാണ് കേന്ദ്രം. 

പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ NCAP ഉടൻ തന്നെ എത്തും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് 'ഭാരത് എൻസിഎപി' ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. ഗ്ലോബൽ NCAP, യൂറോപ്യൻ NCAP എന്നിവയുടെ സമാന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു തദ്ദേശീയ സുരക്ഷാ റേറ്റിംഗ് ഏജൻസിയായിരിക്കും ഇത്.

Also Read: IPL 2022 mega auction | ഭീമൻ തുകയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

 

റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാരിനെ സഹായിക്കുന്നതിനാണ് ഈ നീക്കം. നിലവിൽ പ്രതിവർഷം 1.50 ലക്ഷത്തിലധികം അപകടങ്ങൾ സംഭവിക്കുന്ന രാജ്യത്ത് റോഡ് അപകടങ്ങൾ കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ഗഡ്കരി ഊന്നിപ്പറയുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 3.1 ശതമാനം നഷ്ടപ്പെടുത്തുന്നു. 2025ഓടെ വാഹനാപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പുതിയ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട്. ഈ മാനദണ്ഡമനുസരിച്ച് 8 യാത്രക്കാരുള്ള വാഹനത്തിന് 6 എയർബാഗുകൾ നിർബന്ധമാക്കും. വാഹനങ്ങളുടെ മുൻവശത്തും മൂന്ന് നിരകളിലെ വശത്തും എയർബാഗുകൾ നൽകും. കൂടാതെ, പുതിയ വാഹനങ്ങളിൽ 3-പോയിന്റ് സീറ്റ് ബെൽറ്റുകളും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റവും (ABES) ഉണ്ടായിരിക്കണം. പൊതുജനങ്ങളുടെ അഭിപ്രായം കൂടിf കണക്കിലെടുത്താണ് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ എപ്പോൾ നിർബന്ധിതമാക്കുമെന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല.

Also Read: Electric Scooter : ഇപ്പോൾ കുറഞ്ഞ ചിലവിൽ ഇ-ബൈക്ക് സ്വന്തമാക്കാം; മെയിഡ് ഫോർ ഇന്ത്യ ഇലക്ട്രിക്ക് സ്കൂട്ടറുകളുമായി ക്രയോൺ മോട്ടോഴ്‌സ്

 

ഈ സുരക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം, കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകിയിട്ടുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾക്കായി സർക്കാർ 12 പോയിന്റ് സംരംഭം വിഭാവനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി കൂടുതൽ സുരക്ഷാ ആവശ്യകതകൾ നടപ്പിലാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News