പഞ്ചാബിലെ 86 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ചംകൗർ സാഹിബ് എസ്‌സിയിൽ നിന്ന് മത്സരിക്കും. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു തന്റെ നിലവിലെ മണ്ഡലമായ അമൃത്സർ ഈസ്റ്റിൽ നിന്നാണ് മത്സരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഖാദിയാനിൽ പ്രതാപ് സിംഗ് ബജ്‌വയെ ആണ് പാർട്ടി മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ പാർട്ടിയിൽ ചേർന്ന ഗായകൻ സിദ്ധു മൂസ്വാല മാൻസയിൽ നിന്ന് ജനവിധി തേടും. ബോളിവുഡ് നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മോഗയിൽ നിന്നാണ് മത്സരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇവർ കോൺഗ്രസിൽ ചേർന്നത്.


Also Read: UP Assembly Election 2022 | യുപിയിൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ മന്ത്രിയും ബിജെപി വിട്ടു; എസ്പിലേക്കെന്ന് സൂചന


അതേസമയം, ഫെബ്രുവരി 14ന് ആണ് പഞ്ചാബിലെ വോട്ടെടുപ്പ് നടക്കുക. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റുകളുമായി കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി 10 വർഷത്തെ എസ്എഡി-ബിജെപി സർക്കാരിനെ പുറത്താക്കുകയും ചെയ്തു. 


Also Read: Assembly Elections 2022 | 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ആകെ 7 ഘട്ടം


117 അംഗ പഞ്ചാബ് നിയമസഭയിൽ 20 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി (എഎപി) രണ്ടാമത്തെ വലിയ പാർട്ടിയായി ഉയർന്നു. ശിരോമണി അകാലിദളിന് (എസ്എഡി) 15 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ, ബിജെപി മൂന്ന് സീറ്റുകൾ നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.