ന്യൂ ഡൽഹി : ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പിന് (UP Assembly Election 2022) മുന്നോടിയായി ബിജെപിക്ക് തുടർച്ചയായി തിരിച്ചടികൾ. ഇന്നലെ ജനുവരി 12ന് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടി വിട്ടതിന് മണിക്കൂറുകൾക്കകം രണ്ടാമത്തെ മന്ത്രിയും ബിജെപിയിൽ നിന്ന് രാജിവെച്ചു. പരിസ്ഥിതി യുപി വനം മന്ത്രി ധാര സിങ് ചൗഹാനാണ് മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടി വിട്ടത്.
സ്വാമി പ്രസാദ് മൗര്യ ഉന്നയിച്ച അതെ വിഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധാര സിങ്ങും തന്റെ രാജിസമർപ്പിച്ചരിക്കുന്നത്. യോഗി സർക്കാർ ദലിതരുടെയും ഒബിസിയും മറ്റ് പിന്നോക്ക് വിഭാഗത്തിൽ പെടുന്നവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുയെന്നും യുവാക്കളുടെ പ്രശ്നങ്ങളോട് സർക്കാരിന്റെ ദയനീയമായ ഇടപെടലുകളാണ് ഉണ്ടായിരിക്കുന്നതെന്ന് ധാര സിങ് തന്റെ രാജിക്കത്തിൽ പറയുന്നു.
മുൻ ബിഎസ്പി എംപിയായിരുന്നു ധാര സിങ് 2015ലാണ് ബിജെപിയിൽ എത്തുന്നത്. ഇന്നലെ പ്രസാദ് മൗര്യയ്ക്ക് പിന്നാലെ 5 എംഎൽഎമാരുമ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. പ്രസാദ് മൗര്യയും 5 എംഎൽഎമാരു ജനുവരി 14ന് ഔദ്യോഗികമായി സമാജുവാദി പാർട്ടിയിൽ അംഗത്വമെടുക്കും.
എന്നാൽ ധാരാ സിങിന്റെ നീക്കം അപകടത്തിലേക്കാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വിറ്ററിലൂടെ അറിയിച്ചു.
ALSO READ : Assembly Elections 2022 | 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ആകെ 7 ഘട്ടം
परिवार का कोई सदस्य भटक जाये तो दुख होता है जाने वाले आदरणीय महानुभावों को मैं बस यही आग्रह करूँगा कि डूबती हुई नांव पर सवार होनें से नुकसान उनका ही होगा
बड़े भाई श्री दारा सिंह जी आप अपने फैसले पर पुनर्विचार करिये— Keshav Prasad Maurya (@kpmaurya1) January 12, 2022
"കുടുംബത്തിലെ ഒരാൾ വഴിതെറ്റി പോകുന്നത് വളരെ വേദനജനകമാണ്, മുങ്ങുന്ന കപ്പിലിലേക്ക് നീന്തി പോകുന്ന ബഹുമാനപ്പെട്ട് നേതാക്കന്മാരോടായി ഞാൻ പറയുന്നു ഇതി നിങ്ങളുടെ നഷ്ടമാണ്. നിങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജേഷ്ഠസഹോദരൻ ധാരി സിങിനോടായി ആവശ്യപ്പെടുകയാണ്" കേശവ് പ്രസാദ് മൗര്യ ട്വിറ്ററിൽ കുറിച്ചു.
-
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqAios Link - https://apple.co/3hEw2hy -