Mallikarjun Kharge Summoned: കർണാടകയിൽ  ബജ്‌രംഗ ദളിനെ നിരോധിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെക്ക് സമന്‍സ്. പഞ്ചാബിലെ കോടതിയാണ്  സമൻസ് അയച്ചിരിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Heatwave: ഹീറ്റ് സ്ട്രോക്ക് പ്രധാന ലക്ഷണങ്ങൾ, ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്ന ബജ്‌രംഗ ദൾ പോലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോണ്‍ഗ്രസ്‌ വ്യക്തമാക്കിയിരുന്നു.


Also Read:  Sun Transit 2023:  മെയ് 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, പണത്തിന്‍റെ പെരുമഴ!!


അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍  ബജ്‌രംഗ ദളിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ്  ഖാർഗെയ്‌ക്കെതിരെയുള്ള ആരോപണം. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജ് ആണ്  ഖാർഗെയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്. കോണ്‍ഗ്രസ്‌ പ്രകടനപത്രികയിൽ ബജ്‌രംഗ ദളിനെ "സിമി, അൽ-ഖ്വയ്ദ തുടങ്ങിയ ദേശവിരുദ്ധ സംഘടനകളുമായി" ഉപമിച്ചതായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സംഗ്രൂർ കോടതിയാണ് കോൺഗ്രസ് അദ്ധ്യക്ഷന് സമൻസ് അയച്ചിരിയ്ക്കുന്നത്.  
 
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ്‌ പാര്‍ട്ടി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ, പിഎഫ്ഐ, ബജ്‌രംഗ ദൾ തുടങ്ങിയ സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്ന ബജ്‌റംഗ്ദൾ പോലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ്‌ പ്രഖ്യാപനം. കൂടാതെ, "വർഗീയ അക്രമങ്ങളിൽ" നിന്നും "തെറ്റായ കേസുകളിൽ" നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. 


തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഈ വാഗ്ദാനം വലിയ  കൊടുങ്കാറ്റായി മാറിയിരുന്നു. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ബജ്‌രംഗ ദൾ, ബജ്‌രംഗ ബലി വിഷയം ഉയര്‍ത്തിക്കാട്ടി.


ഒരു സാഹചര്യത്തില്‍ പരുങ്ങലിലായിരുന്ന ബിജെപിയ്ക്ക് കുതിക്കാനുള്ള അവസരം കോണ്‍ഗ്രസ്‌ നല്‍കി എന്ന് വരെ വിലയിരുത്തലുകള്‍ ഉണ്ടായി. എന്നാല്‍, രാമഭക്തന്‍ ഹനുമാനെ ബജ്‌രംഗ ദളുമായി തുലനം ചെയ്തതിലൂടെ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിക്കെതിരെ തിരിച്ചടിക്കുകയും അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആകെയുള്ള 224ൽ ​​135 സീറ്റുകളും നേടി കോൺഗ്രസ്  ഉജ്ജ്വല വിജയം നേടി. 


കർണാടകയിൽ നിരോധനം ഏർപ്പെടുത്തുമെന്ന കോൺഗ്രസിന്‍റെ ഭീഷണിയെ ബജ്‌രംഗ ദള്‍ ഭയപ്പെടുന്നില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകൻ അടുത്തിടെ പറഞ്ഞു. ഹിന്ദുക്കളോടുള്ള വിദ്വേഷത്തിന്‍റെ പേരിൽ ബജ്‌രംഗ ദളിനെ നിരോധിക്കുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ ഇൻഡോറിൽ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ കാലത്ത് ബജ്‌രംഗ ദളിനെ നിരോധിച്ചിരുന്നുവെങ്കിലും അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോടതി അത് റദ്ദാക്കിയതായും  അദ്ദേഹം പറഞ്ഞു.


വിവാദങ്ങള്‍ ഏറെ, ഒടുവില്‍ കർണാടക തൂത്തുവാരി കോണ്‍ഗ്രസ്‌


ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കോൺഗ്രസ് 135 സീറ്റുകൾ നേടി. കേന്ദ്രം ഭരിയ്ക്കുന്ന  ഭാരതീയ ജനതാ പാർട്ടിയെ ദക്ഷിണേന്ത്യയിലെ ഏക കോട്ടയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബിജെപിക്ക് 66 സീറ്റുകൾ നേടാനായപ്പോള്‍ ജനതാദൾ-സെക്കുലർ (JD-S) 19 സീറ്റുകൾ നേടി. സ്വതന്ത്രർ രണ്ട് സീറ്റുകളിലും കല്യാണ രാജ്യ പ്രഗതി പക്ഷ, സർവോദയ കർണാടക പക്ഷ എന്നിവർ ഓരോ സീറ്റിലും വിജയിച്ചു.


കർണാടകയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന് നിരവധി പ്രതിപക്ഷ നേതാക്കൾ അഭിനന്ദിക്കുകയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആഘാതത്തെ വിജയിപ്പിക്കുകയും ചെയ്തു. മെയ് 10 ന് നടന്ന കർണാടക തിരഞ്ഞെടുപ്പിൽ 73.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 42.88% വോട്ട് വിഹിതവുമായി, കഴിഞ്ഞ 34 വർഷത്തിനിടെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു  പാർട്ടി നേടുന്ന ഏറ്റവും വലിയ വോട്ട് വിഹിതം രേഖപ്പെടുത്തി കോൺഗ്രസ് ചരിത്രം സൃഷ്ടിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.