Punjab Election Result 2022: പഞ്ചാബിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നു
Punjab Election Result 2022: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിയ്ക്ക് തന്നെ പഞ്ചാബിലും ആരംഭിച്ചു. 117 നിയമസഭാ സീറ്റുകളിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും വിധി ഇന്നറിയാൻ കഴിയും.
പഞ്ചാബ്: Punjab Election Result 2022: ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പഞ്ചാബിലേത്. ഇപ്പോഴിതാ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ചുകൊണ്ട് എഎപി വൻ മുന്നേറ്റം നടത്തുകയാണ്.
ഫലസൂചനകൾ പുറത്തുവരുന്ന ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കിക്കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റമാണ് എഎപി ഇപ്പോൾ നടത്തുന്നത്. എക്‌സിറ്റ് പോളുകൾ പ്രകാരം പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ ശിരോമണി അകാലിദൾ മൂന്നാമതും ബിജെപി സഖ്യം നാലാം സ്ഥാനത്തുമാണ് ഇപ്പോഴുള്ളത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി രണ്ടു മണ്ഡലങ്ങളിലും ലീഡ്ചെയ്യുന്നുണ്ട്.
അതുപോലെ കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിലും ഇപ്പോൾ ലീഡ് നേടുകയാണ്. ഇതിനിടയിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു അമൃത്സർ ഈസ്റ്റിൽ പിന്നിലാണെന്നാണ് വിവരം ലഭിക്കുന്നത്.
Also Read: Election Results 2022: ആദ്യഫലസൂചനകളിൽ യുപിയിൽ ബിജെപി മുന്നിൽ; ശക്തമായ പോരാട്ടവുമായി എസ്പി
പഞ്ചാബിൽ ആംആദ്മി അധികാരത്തിലേറിയാൽ ഡൽഹിക്ക് പുറത്ത് ആദ്യമായി തങ്ങളുടെ തട്ടകം ഉറപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞുവെന്ന് വരും. എക്സിറ്റ് പോളിൽ എഎപിക്ക് തന്നെയാണ് വിജയം പ്രവചിച്ചിരിക്കുന്നത്.
പഞ്ചാബിൽ 117 നിയമസഭാ മണ്ഡലങ്ങളിലേക്കായി 1304 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ഭഗ്‌വന്ത് സിങ് മൻ ആണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.