Election Results Live Updates 2022: അഞ്ചിൽ നാലിടത്തും മുന്നേറി ബിജെപി, പഞ്ചാബ് 'തൂത്തുവാരി' എഎപി

Election Results Live Updates 2022:​ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായക ഫലം ഇന്നറിയാം. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 03:53 PM IST
Live Blog

Assembly Election Results Live Updates 2022:​  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചാബിൽ തൂത്തുവാരി ആം ആദ്മി പാർട്ടി. 

യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകി യുപി ജനത. ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ഉത്തരഖണ്ഡിൽ ബിജെപി. സ്വതന്ത്രർക്കൊപ്പം ഗോവയിൽ തുടരാൻ ബിജെപിയുടെ തന്ത്രം. മണിപ്പൂരിൽ എൻപിഎഫിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി.

പഞ്ചാബിൽ മുഖ്യമന്ത്രിയും ഛന്നിയും പിസിസി അധ്യക്ഷൻ സിദ്ദു ഉൾപ്പെടെയുള്ളവർക്ക് കനത്ത തോൽവി.

10 March, 2022

  • 15:45 PM

    5 സംസ്ഥാനങ്ങളിലെ തോൽവി; ജനവിധി സ്വീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

  • 15:45 PM
  • 14:45 PM
  • 14:45 PM
  • 14:15 PM

    ജനവിധി അംഗീകരിക്കുന്നുവെന്ന് എസ്എഡി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ

  • 12:45 PM

    യുപിയിൽ ലീഡ് നില മാറി മറിയുന്നു. 

  • 12:45 PM

    യുപിയിൽ വീണ്ടും ബിജെപിയുടെ ലീഡ് 300 കടന്നു. എസ്പിയുടെ ലീഡ് കുറഞ്ഞു

  • 12:30 PM

    ഗോവയിൽ ഗവർണറെ കാണാൻ ഒരുങ്ങി ബിജെപി

     

  • 12:15 PM
  • 12:00 PM

    പനാജിയിൽ ഉത്പൽ പരീക്കറിന് തോൽവി. വിജയം നേടി ബിജെപിയുടെ ബാബുഷ് മോൺസ്രാട്ട്.

  • 11:45 AM
  • 11:45 AM

    ഒരു സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ മികച്ച പോരാട്ടം നടത്താനായി. ജനങ്ങളോട് നന്ദി പറയുന്നു. പോരാട്ടത്തിൽ തൃപ്‌തിയുണ്ട്, പക്ഷേ ഫലം നിരാശാജനകമാണ്,” അന്തരിച്ച മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. പനാജിയിൽ 713 വോട്ടിന് പിന്നിലാണ് ഉത്പൽ.

     

  • 11:30 AM

    ലീഡ് തിരിച്ച് പിടിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

  • 11:15 AM

    ധുരിയിൽ വ്യക്തമായ ലീഡോടെ മുന്നേറി കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ

     

  • 11:15 AM
  • 11:00 AM

    ഉത്തർപ്രദേശിൽ ബിജെപിയുടെ ലീഡ് നില കുറഞ്ഞു, എസ്പിയുടെ ലീഡ് നില 100 കടന്നു

  • 11:00 AM

    ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

  • 11:00 AM

    യുപിയിൽ രണ്ടക്കം കടക്കാതെ ബിഎസ്പി

  • 11:00 AM

    യുപിയിൽ ബിജെപിയുടെ ലീഡ് നില 300 കടന്നു. എസ്പിയുടെ ലീഡ് നില 90ന് മുകളിൽ

  • 10:30 AM

    പഞ്ചാബിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

  • 10:15 AM
  • 10:15 AM

    പഞ്ചാബിലെ ഫലം ആം ആദ്മിക്ക് അനുകൂലമാണ്. മാറ്റത്തിനായി വോട്ട് ചെയ്ത പഞ്ചാബിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ ഗോപാൽ റായ്. 88 സീറ്റുകളിലാണ് നിലവിൽ എഎപി ലീഡ് ചെയ്യുന്നത്. കോൺ​ഗ്രസ് 16 സീറ്റിലും.

     

     

  • 10:15 AM

    പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി രണ്ടിടത്തും പിന്നിലായി. 

  • 10:00 AM

    അയോധ്യയിലും ബിജെപിക്ക് ലീഡ്, അമേഠിയിൽ എസ്പി 

  • 10:00 AM

    റായ്ബറേലിയിൽ ബിജെപിയുടെ അദിഥി സിംഗ് ലീഡ് ചെയ്യുന്നു

  • 10:00 AM

    അഞ്ചിൽ നാലിടത്തും ബിജെപിക്ക് ലീഡ്

  • 10:00 AM

    ഗോവയിൽ ലീഡ് ഉയർത്തി ബിജെപി

  • 09:45 AM

    കർഷക സമരവേദികളിൽ ബിജെപി മുന്നേറുന്നവെന്നാണ് 2 മണിക്കൂറിലെ ഫല സൂചനകൾ പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്. ലഖിംപൂരിൽ ബിജെപി മുന്നേറ്റം.

  • 09:45 AM

    പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പിന്നിൽ

  • 09:45 AM

    ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിൽ

  • 09:30 AM

    ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം

  • 09:30 AM

    ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം

  • 09:15 AM

    പഞ്ചാബിൽ ആം ആദ്മി കേവല ഭൂരിപക്ഷത്തിലേക്ക്

  • 09:15 AM

    പഞ്ചാബിൽ ആം ആദ്മി തരംഗം

  • 09:15 AM

    യുപിയിൽ 200 കടന്ന് ബിജെപിയുടെ ലീഡ് നില. 121 സീറ്റുകളിൽ എസ്പി മുന്നേറ്റം

  • 09:00 AM

    പഞ്ചാബിൽ എക്സിറ്റ് പോളുകൾ ശരിവെക്കുന്ന രീതിയിലുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്. വ്യക്തമായ ലീഡ് ഉയർത്തിയിരിക്കുകയാണ് എഎപി. മുഖ്യമന്ത്രി ചരൺജിത്ത് ഛന്നിക്ക് രണ്ടിടത്തും ലീഡ്.

     

  • 09:00 AM

    ഗോവയിൽ കോൺഗ്രസിന് ലീഡ് 

  • 08:45 AM

    പഞ്ചാബിൽ ആദ്യ ലീഡ് നിലയിൽ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ മുന്നേറ്റം

  • 08:45 AM

    ഗോവയിലും കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്

  • 08:30 AM

    മണിപ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം

  • 08:30 AM

    ഗോവയിലും ബിജെപി മുന്നിൽ

Trending News