Charanjit Singh Channi New Punjab CM : ചരൺജിത് സിങ് ചന്നി നാളെ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
Charanjit Singh Channi ചരൺജിത്ത് സിങിന് ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാകും ചന്നി.
New Delhi : അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായി (Punjab New CM) തിരഞ്ഞെടുത്ത ചരൺജിത് സിങ് (Charanjit Singh Channi) നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ചരൺജിത് ചണ്ഡിഗഢിൽ മാധ്യമങ്ങളോടായി അറിയിച്ചു.
"ഞങ്ങൾ ഞങ്ങളുടെ നിലപാട് ഗവർണറെ അറിയിച്ചു, പാർട്ടിയിലെ എംഎൽഎമാർ ഏകകണ്ഠമായി പിന്തുണച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ നാളെ രാവിലെ നടക്കും" ചരൺജിത് മാധ്യമങ്ങളോടായി പറഞ്ഞു.
നീണ്ട ചർച്ചക്കൊടുവിൽ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരൺജിത് സിങ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്‍ജിന്തര്‍ സിങ് രണ്‍ധാവെ സിദ്ദു പക്ഷം പിന്തുണക്കാതെ വന്നതോടെയാണ് ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തിയത്.
ALSO READ : Punjab CM: പഞ്ചാബിനെ ഇനി സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെ നയിക്കും; പ്രഖ്യാപനം ഉടൻ
ചരൺജിത്ത് സിങിന് ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാകും ചന്നി.
സമവായ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെക്ക് ലഭിച്ച മുഖ്യമന്ത്രി സ്ഥാനം അവസാനം നിമിഷം ചന്നിയിലേക്കെത്തിയതെന്ന് ചണ്ഡഗഢിൽ നിന്ന് ലഭിക്കുന്ന വിവരം.
ALSO READ : Punjab Chief Minister ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
എംഎൽഎമാരുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹരീഷ് റാവത്ത് കൂടിക്കാഴ്ച നടത്തിയാണ് ഈ തീരുമാനം എടുത്തിരിക്കന്നത്. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരാകാനും സാധ്യത ഉണ്ട്. 2022 മാർച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.