ഖാലിസ്ഥാനി അനുഭാവി അമൃത്പാൽ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ നടപടി ആരംഭിച്ച് പഞ്ചാബ് പോലീസ്. സംസ്ഥാനത്ത് ‌‌‌ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. അമൃത്പാൽ സിങ്ങിന്റെ ആറ് സഹായികളെ ജലന്ധറിൽ തടഞ്ഞുവച്ചിരുന്നതായി ഇയാളുടെ അനുയായികൾ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അമൃത്പാൽ സിങ്ങിന്റെ വാഹനത്തെ പോലീസ് പിന്തുടരുകയും ജലന്ധറിലെ ഷാഹ്‌കോട്ടിലെ മെഹത്പൂർ ഗ്രാമത്തിൽ വെച്ച് അദ്ദേഹത്തെ വളയുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാളുടെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ ഗ്രാമത്തിലെ എല്ലാ റോഡുകളും പോലീസ് വളഞ്ഞു. ലവ്പ്രീത് സിങ്ങിനെ തട്ടിക്കൊണ്ടുപോയ തന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.



ALSO READ: Jammu and Kashmir: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ


ആരാണ് അമൃത്പാൽ സിംഗ്?


പഞ്ചാബിൽ നിന്നുള്ള ഇന്ത്യൻ ഖാലിസ്ഥാനി വിഘടനവാദി പ്രവർത്തകനാണ് അമൃത്പാൽ സിംഗ്. വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനാണ് മുപ്പതുകാരനായ അമൃത്പാൽ സിങ്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം അമൃത്പാൽ സിങ് ശ്രദ്ധേയനായി. സംഘടനയുടെ മുൻ നേതാവ് ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് അമൃത്പാൽ സിങ് സംഘടനയുടെ നേതാവായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.