COVID-19: സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് ജയില്‍...!! ഗൗതം ഗംഭീര്‍
രാജ്യത്ത് കൊറോണ വൈറസ് ബാധ (COVID-19) നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി BJP MPയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധ (COVID-19) നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി BJP MPയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്തവരെ മുഴുവന്‍ ജയിലിടണമെന്നാണ് ഗൗതം ഗംഭീര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സൂചനകളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ആളുകള്‍ക്ക് വലിയ മടിയാണെന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി.
"സ്വന്തം കുടുംബത്തോടൊപ്പം ഒന്നുകില്‍ ക്വാറൻറ്റൈന്‍ അല്ലെങ്കില്‍ ജയില്‍ .സമൂഹത്തിനു മുഴുവന്‍ ഭീഷണിയാകാതെ വീടുകളില്‍ കഴിയാനാണ് ശ്രമിക്കേണ്ടത്. ചിലര്‍ക്കൊക്കെ ഈ സമയത്തും ജാഥ നടത്തിയേ മതിയാകൂ .ഇത് തൊഴിലിനും കച്ചവടത്തിനും വേണ്ടിയുള്ള പോരാട്ടമല്ല, ജീവന് വേണ്ടിയുള്ളതാണെന്നു തിരിച്ചറിയണം. ഇതിന്റെ പേരില്‍ ഒരു അവശ്യ സേവനങ്ങള്‍ക്കും തടസ്സം ഉണ്ടാകില്ല,' ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 467 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗികളുടെ കണക്ക് പുറത്തുവിട്ടത്. നിലവില്‍ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍ ആകെ മരിച്ചവരുടെ എണ്ണം 9 ആയി.
കൂടാതെ, തീവണ്ടി, ബസ്, മെട്രോ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. കൂടാതെ, എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കും.