ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി (Rafale deal) ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കൂടിയ വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയതെന്ന് ആരോപണങ്ങളിലാണ് അന്വേഷണം (Investigation) നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നേരത്തെ അന്വേഷണം നടന്നിരുന്നു. എന്നാൽ ക്രമക്കേട് ഉണ്ടായില്ലെന്നാണ് സുപ്രീംകോടതിയും നിരീക്ഷിച്ചത്. ഫ്രാൻസിൽ നടത്തുന്ന അന്വേഷണം ഇന്ത്യയെ സംബന്ധിച്ചും നിർണായകമാകും.


ALSO READ: Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi


ഫ്രാൻസിൽ പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തിൽ ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് (French president) ഫ്രാൻസ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കും. അഴിമതിയും സ്വജന പക്ഷപാതവും നടന്നെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങൾ.


37 റഫാൽ യുദ്ധവിമാനങ്ങൾ 56,000 കോടി രൂപയ്ക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് വിമാനത്തിന് 526 കോടി രൂപയായിരുന്നു വില. എന്നാൽ 2016ൽ വിമാനത്തിന്റെ വില 1670 കോടി രൂപയായി ഉയർത്തി.


ALSO READ: Floyd Murder : ജോർജ് ഫ്‌ലോയ്ഡിനെ കൊലപ്പെടുത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് 22.5 വർഷം തടവ്


സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയർത്തിയതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, യുപിഎ സർക്കാരിന്റെ (UPA Government) കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക