Covid 19: France ഇന്ത്യക്കൊപ്പമുണ്ടെന്ന് Emmanuel Macron; എല്ലാവിധ പിന്തുണയും നൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ്

ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 03:47 PM IST
  • ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
  • ഫ്രഞ്ച് പ്രസിഡന്റിന് വേണ്ടി ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനെയ്ൻ ആണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സന്ദേശം ട്വീറ്റ് ചെയ്‌തത്‌.
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്‌ 3,32,730 പുതിയ കോവിഡ് കേസുകളാണ്.
  • 2,263 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.
Covid 19: France ഇന്ത്യക്കൊപ്പമുണ്ടെന്ന് Emmanuel Macron; എല്ലാവിധ പിന്തുണയും നൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ്

New Delhi: ഇന്ത്യയിൽ കോവിഡ് (Covid 19) തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവിധ പിന്തുണയും നല്കാൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു, ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റിന് (French President) വേണ്ടി ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനെയ്ൻ ആണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സന്ദേശം ട്വീറ്റ് ചെയ്‌തത്‌. കോവിഡ് 19 കേസുകളുടെ എണ്ണം വീണ്ടും വൻ തോതിൽ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ജനതയോടൊപ്പം ഞങ്ങൾ ഉണ്ടെന്നും സഹായം എത്തിക്കാൻ തയ്യാറാണെന്നുമാണ് ഇമ്മാനുവൽ മാക്രോൺ തന്റെ സന്ദേശത്തിൽ പറഞ്ഞത്.

ALSO READ: Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിലേക്ക്; 2,263 പേർ കൂടി മരണപ്പെട്ടു

കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഇന്ത്യയിൽ (India) റിപ്പോർട്ട് ചെയ്‌തത്‌  3,32,730 പുതിയ കോവിഡ് കേസുകളാണ്. അത് കൂടാതെ 2,263   പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇതോട് കൂടി ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1.62 കോടിയായി ഉയർന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ രേഖപ്പെടുത്തി  കൊണ്ടിരിക്കുന്നത്.

ALSO READ: ഓക്സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിലെ ​ഗം​ഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 മരണം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്  കണക്ക് 2,97,430 ആയിരുന്നു.. ഇതിനെ കടത്തി വെട്ടി കൊണ്ടാണ് രാജ്യത്ത് കഴിഞ്ഞ 2 ദിവസങ്ങളായി 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്.   

ഫ്രഞ്ച് പ്രസിഡന്റിനെ കൂടാതെ റഷ്യയും ചൈനയും ഇന്ത്യയ്ക്ക് സഹായം വാ​ഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഓക്സിജനും കൊവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന മരുന്നായ റെംഡിസിവിറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളിൽ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കി. ആഴ്ചയിൽ നാല് ലക്ഷം വരെ റെംഡിസിവിർ (Remdesivir) ഡോസ് നൽകാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പൽ വഴി റഷ്യയിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്.

ALSO READ: കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിലെ ആരോ​ഗ്യ സംവിധാനം പ്രതിസന്ധിയിൽ

ഇന്ത്യയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ തയ്യാറാണെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്സിജൻ (Oxygen) ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നതായി ആരോ​ഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News