ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട് പ്രതിപക്ഷം. റാഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരിക്കുന്ന പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹര്‍ജികളില്‍ കഴമ്പില്ലെന്നായിരുന്നു കോടയുടെ നിരീക്ഷണം. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.


റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിക്കു മുമ്പാകെ മറച്ചുവെച്ചെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. കോടതിയില്‍നിന്ന് തെളിവുകള്‍ മറച്ചുവെച്ചത് പ്രഥമദൃഷ്ട്യാ ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ചെയ്യേണ്ട കുറ്റമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍, അണക്കെട്ടോ ഹൈവേയോ നിര്‍മിക്കാനുള്ള ടെന്‍ഡറല്ല, മറിച്ച് യുദ്ധവിമാനത്തിന്‍റെ ഇടപാടാണിതെന്നും നമ്മുടെ സുരക്ഷയ്ക്ക് അതാവശ്യമാണെന്നുമായിരുന്നു കേന്ദ്ര൦ വാദിച്ചത്.


റാഫേല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.