Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul
അന്നുണ്ടായത് എന്താണ് അതെല്ലാം തെറ്റായ നടപടി തന്നെയായിരുന്ന എന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് ഒരുക്കലും രാജ്യത്തെ മൈലിക തത്വങ്ങളെ പിടിച്ചടക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി
New Delhi : മുൻ പ്രധാനമന്ത്രി Indira Gandhi യുടെ സമയത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ (Emergency) തെറ്റായി പോയെന്ന് ഇന്ദിര ഗാന്ധിയുടെ ചെറുമകനും കോൺഗ്രസ് നേതാവുമായ Rahul Gandhi. അന്നുണ്ടായത് എന്താണ് അതെല്ലാം തെറ്റായ നടപടി തന്നെയായിരുന്ന എന്ന് രാഹുൽ ഗാന്ധി Kaushik Basu എന്ന സാമ്പത്തിക വിദഗ്ധനോട് നടത്തിയ സംഭാഷണത്തിനിടെ പറഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് ഒരിക്കലും അതിന് മുതരുകയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഹുലിന്റെ അഭിപ്രായം ചോദിച്ച് ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേശകൻ കൗശിക്കിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. "ഞാൻ ചിന്തിക്കുന്നത് അത് തെറ്റായിരുന്നു. തീർച്ചയായും അത് തെറ്റായിരുന്നു. തന്റെ മുത്തശ്ശി (ഇന്ദിര ഗാന്ധി) അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്" എന്നാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. 1975ലായിരുന്നു ഇന്ദിരയുടെ സമയത്ത് ഇന്ത്യയിൽ രണ്ട് വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എന്നാൽ അന്ന് നടന്നത് തെറ്റാണെന്നും, അടിയന്തരാവസ്ഥയുടെ സമയത്ത് നടന്നതും ഇപ്പോൾ നടക്കുന്നതും തമ്മിൽ അടിസ്ഥാനപരമായ തെറ്റുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് ഒരുക്കലും രാജ്യത്തെ മൈലിക തത്വങ്ങളെ പിടിച്ചടക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ബസുവിനോട് പറഞ്ഞു. അതോടൊപ്പം പാർട്ടിക്കുള്ളി തെരഞ്ഞെടുപ്പുണ്ടാകണമെന്ന് അഭിപ്രായപ്പെടുന്ന ആദ്യ വ്യക്തിയാണ് താൻ എന്ന രാഹുൽ അറിയിച്ചു.
ALSO READ : viral video: നല്ലായിറുക്ക്.. കൂൺ ബിരിയാണി രുചിച്ച് Rahul Gandhi
കൂടാതെ രാഹുൽ ആർഎസ്എസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആർഎസ്എസ് തങ്ങളുടെ ആൾക്കാരെ എല്ലാ മേഖലയിലും കുത്തി കയറ്റാൻ ശ്രമിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. അതിന്റെ ഉദ്ദാഹരണമായിരുന്നു മധ്യപ്രദേശിൽ കമൽനാഥ് സർക്കർ വീഴാൻ സാഹചര്യം ഉണ്ടാതെന്ന് രാഹുൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...