Rahul Gandhi: ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി
യാത്രയിലൂടെ കോൺഗ്രസ് മുന്നോട്ടുവച്ച കാര്യങ്ങൾ കൊള്ളിച്ച ലേസർ ഷോയും സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്, കെസി വേണുഗോപാൽ, രമേശ് എന്നിവ അടക്കം നിരവധി നേതാക്കളും രാഹുലിനൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ പങ്കെടുത്തു. നാളെ ശിവാജി പാർക്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനം ഉണ്ടായിരിക്കും.
രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഭാരത് ജോഡോ ന്യായയാത്ര മുംബൈയിൽ അവസാനിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് അംബേദ്കർ സ്മൃതി മണ്ഡപ ഭൂമിയിലാണ് നേതാക്കൾ യാത്ര അവസാനിപ്പിച്ചത്. ഇന്ത്യ മുന്നണി നേതാക്കളെ അണിനിരത്തിക്കൊണ്ട് നാളെ ശിവാജി പാർക്കിൽ വമ്പൻ റാലിയും നടക്കും. 1600ലേറെ കിലോമീറ്റർ 15 സംസ്ഥാനങ്ങളിലൂടെയായി താണ്ടി ആണ് ഭാരതജോഡോ ന്യായ യാത്ര ഒടുവിൽ മുംബൈയിൽ എത്തിച്ചേർന്നത്.
യാത്രയിലൂടെ കോൺഗ്രസ് മുന്നോട്ടുവച്ച കാര്യങ്ങൾ കൊള്ളിച്ച ലേസർ ഷോയും സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്, കെസി വേണുഗോപാൽ, രമേശ് എന്നിവ അടക്കം നിരവധി നേതാക്കളും രാഹുലിനൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ പങ്കെടുത്തു. നാളെ ശിവാജി പാർക്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനം ഉണ്ടായിരിക്കും.
ALSO READ: ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം
ഇന്ത്യ മുന്നണി നേതാക്കളെ എല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇടതു പാർട്ടികളുടെ പങ്കാളിത്തം ഉറപ്പില്ല. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും നേർക്കുനേർ മത്സരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ ശക്തി പ്രകടനം വന്നില്ലെങ്കിൽ കാരണം അവരാണ് പറയേണ്ടതെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.