New Delhi: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസില്‍ തടസ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ച്  പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Opposition Meet: 24 പ്രതിപക്ഷ പാർട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17 ന് ബെംഗളൂരുവിൽ, സോണിയ ഗാന്ധി പങ്കെടുക്കും


ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് അദ്ദേഹം തടസ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.  രാഹുൽ ഗാന്ധിയുടെ അപ്പീൽ  പരിഗണിക്കുമ്പോൾ തന്‍റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്നാണ് തടസ ഹര്‍ജി കൊണ്ട് പരാതിക്കാരന്‍ ലക്ഷ്യമിടുന്നത്.


Also Read:  West Bengal Panchayat Election Results 2023: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയില്‍ ഒതുക്കി TMC!! കാണാമറയത്ത് മറ്റ് പാര്‍ട്ടികള്‍  
 


ക്രിമിനൽ മാനനഷ്ടക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. വിഷയം സുപ്രീം കോടതി വാദം കേൾക്കാനായി സ്വീകരിച്ചു. പൂർണേഷ് മോദിയുടെ പരാതിയിൽ മാത്രമാണ് രാഹുൽ ഗാന്ധിയെ കീഴ്ക്കോടതി ശിക്ഷിച്ചത്.


2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നടന്ന റാലിക്കിടെയാണ് രാഹുൽ ഗാന്ധി "മോദി" എന്ന കുടുംബപ്പേരിനെക്കുറിച്ച് പരാമര്‍ശിച്ചത്. ഈ പരാമർശത്തിനെതിരെ BJP എംഎല്‍എ പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് വർഷത്തിന് ശേഷം 2023 മാർച്ച് 23 ന് ഗുജറാത്തിലെ സൂറത്ത് കോടതി ക്രിമിനൽ മാനനഷ്ടത്തിന് രാഹുൽ ഗാന്ധിയെ ശിക്ഷിക്കുകയും രണ്ട് വർഷത്തെ തടവിന് വിധിയ്ക്കുകയും ചെയ്തു.  


സെഷൻസ് കോടതിയിൽ നിന്ന് ഇളവ് ലഭിക്കാത്തതിനെ തുടർന്ന്, ശിക്ഷയ്‌ക്കെതിരെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഹർജി തള്ളി. രാഹുൽ ഗാന്ധി യാതൊരു അടിസ്ഥാനവുമില്ലാതെ ഇളവ് നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു ഹര്‍ജിയിൽ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്‍റെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കൂടാതെ, സൂററ്റ് വിചാരണ കോടതിയുടെ ഉത്തരവ് ഉചിതമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വലിയ് ഒരു സമൂഹത്തെ  അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി വിലയിരുത്തി. 


ഗുജറാത്ത്‌ ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ്‌ നീക്കം.  
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.