West Bengal Panchayat Election Results 2023: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയില്‍ ഒതുക്കി TMC!! കാണാമറയത്ത് മറ്റ് പാര്‍ട്ടികള്‍

West Bengal Panchayat Election Results 2023:  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ ഒറ്റരാത്രികൊണ്ട്  അനിഷേധ്യമായ ലീഡ് നേടിയിരിയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്‌. TMC 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 01:55 PM IST
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ ഒറ്റരാത്രികൊണ്ട് അനിഷേധ്യമായ ലീഡ് നേടിയിരിയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്‌.
West Bengal Panchayat Election Results 2023: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയില്‍ ഒതുക്കി TMC!! കാണാമറയത്ത് മറ്റ് പാര്‍ട്ടികള്‍

West Bengal Panchayat Election Results 2023: കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത്  തിരഞ്ഞെടുപ്പിൽ തൂത്തുവാരി TMC. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിക്കുകയും 752 സീറ്റുകളിൽ വ്യക്തമായ ലീഡ് നേടുകയും ചെയ്തു.

Also Read: Opposition Meet: 24 പ്രതിപക്ഷ പാർട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17 ന് ബെംഗളൂരുവിൽ, സോണിയ ഗാന്ധി പങ്കെടുക്കും

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ ഒറ്റരാത്രികൊണ്ട്  അനിഷേധ്യമായ ലീഡ് നേടിയിരിയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്‌. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ TMC 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ചു. എന്നാല്‍, രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന BJPയ്ക്ക് വെറും   9,545 സീറ്റുകൾ നേടാനേ സാധിച്ചുള്ളൂ.  BJP 180 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതേസമയം, 2885 സീറ്റുകളിൽ വിജയിച്ച സിപിഐഎം 96 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 2,498 സീറ്റുകൾ നേടി 72-ൽ ലീഡ് ചെയ്യുന്നു. 

Also Read:  Amit Shah’s BIG Warning: ഏജൻസിയുടെ തലപ്പത്ത് ആരായാലും ED നടപടി തുടരും, പ്രതിപക്ഷത്തിന് അമിത് ഷായുടെ ശക്തമായ മുന്നറിയിപ്പ്
 
ബാലറ്റ് പേപ്പറിലൂടെ നടന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ പല സ്ഥലങ്ങളിലും ഇതുവരെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഏറെ അക്രമാസക്തമായിരുന്നു എങ്കിലും വോട്ടെണ്ണൽ ഏറെക്കുറെ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍  വോട്ടെണ്ണൽ സമാധാനപൂര്‍ണ്ണമായിരുന്നു. 

"ഗ്രാമീണ മേഖലയില്‍ എല്ലായിടത്തും തൃണമൂൽ കോൺഗ്രസ് വിജയം നേടിയിരിയ്ക്കുകയാണ്.  തൃണമൂൽ കോൺഗ്രസിനോടുള്ള ജനങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും പിന്തുണക്കും നന്ദി പറയാൻ  ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയത്തിൽ തൃണമൂൽ കോൺഗ്രസ് മാത്രമേ വസിക്കുന്നുള്ളൂവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു," മമത ബാനർജി പറഞ്ഞു.  

അടുത്ത വര്‍ഷം 2024 ല്‍ ലോകസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഏറെ ആവേശത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിച്ചിരുന്നത്‌. അതായത്, ലോകസഭ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്‍റെ ഈ ഭാഗത്തുനിന്നുള്ള കാറ്റ് ഏത് വഴിക്ക് വീശുമെന്നതിന്‍റെ സൂചകമായാണ് എല്ലാ പാർട്ടികളും ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അഗ്നിപരീക്ഷ നേരിട്ട ഈ  പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ചിരിയ്ക്കുകയാണ് TMC.ഈ തിരഞ്ഞെടുപ്പില്‍ ടിഎംസി നേടിയ വന്‍ വിജയം അർത്ഥമാക്കുന്നത് മുഖ്യമന്ത്രി മമത ബാനർജി ഇപ്പോഴും വോട്ടർമാരിൽ തന്‍റെ ആധിപത്യം ഊട്ടിയുറപ്പിച്ചിരിയ്ക്കുകയാണ് എന്നാണ്....   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

 

Trending News