Rahul Gandhi Defamation Case: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം, കേസിൽ കോടതി ഇന്ന് വിധി പറയും
Modi Surname Case: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി `മോദി` എന്ന കുടുംബപ്പേര് ഉപയോഗിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
ഗാന്ധിനഗർ: മാനനഷ്ടക്കേസിൽ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാ വശ്യപ്പെട്ടുളള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ സൂറത്ത് സെഷൻസ് കോടതിയുടെ വിധി ഇന്നുണ്ടായേക്കും. അപ്പീൽ ഹർജിയിൽ കഴിഞ്ഞ ആഴ്ച വാദം പൂർത്തിയായിരുന്നു. ഹർജിയിൽ അനുകൂലമായാ വിധിയാണ് ഉണ്ടാകുന്നതെങ്കിൽ രാഹുലിന്റെ ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും.
ഇനി വിധി മറിച്ചായാൽ ലോക്‌സഭയിലെ അയോഗ്യത തുടരുകയും രാഹുലിന് ഹെെക്കോടതിയെ സമീപിക്കേണ്ടിയും വരും. അതിനുള്ള തയ്യാറെടുപ്പ് രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. കേസിൽ രണ്ട് അപ്പീൽ ഹർജികളാണ് രാഹുൽ ഗാന്ധി നൽകിയത്. അതിൽ ഒന്ന് ശിക്ഷാവിധിക്കെതിരെയും മറ്റേത് ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ്. മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലേ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കുകയുളളൂവെന്നത് ശ്രദ്ധേയം.
Also Read: Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ 3 രാശിക്കാർക്ക് നൽകും ഭാഗ്യവും സമ്പത്തും!
ഇരുഭാഗത്തിന്റേയും വാദം കേട്ട അഡീഷണൽ സെഷൻസ് ജഡ്ജ് റോബിൻ പോൾ മൊഗേരയാണ് കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീൽ ഹർജി വിധി പറയുന്നതിനായി മാറ്റി വച്ചത്. എംപി സ്ഥാനം നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള വിധിയാണ് കീഴ്‌ക്കോടതിയിൽ നിന്നും ഉണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് എംപി സ്ഥാനത്തു നിന്നും അയോഗ്യനായത്. മാത്രമല്ല തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന ആളായതിനാൽ രാഹുലിന് പ്രത്യേക ഇളവിന്റെ കാര്യമില്ലെന്നാണ് പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചത്.
2019 ഏപ്രിൽ 13 ന് കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാഹുലിനെ മാർച്ച് 23 ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. ഈ വിധി ബിജെപി നേതാവും എംഎൽഎയുമായ പൂർണേഷ് മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...