Panchgrahi Yog: വ്യാഴത്തിന്റെ സംക്രമണം സൃഷ്ടിക്കും പഞ്ചഗ്രഹി യോഗം; ഈ 5 രാശിക്കാർ ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Guru Gochar On Akshaya Tritiya 2023: അക്ഷയതൃതീയ ദിനമായ നാളെ വ്യാഴം മേട രാശിയിൽ സംക്രമിക്കും.  ഇതിലൂടെ  നിരവധി ഐശ്വര്യ യോഗങ്ങൾ സൃഷ്ടിക്കും.

Guru Gochar 2023: ഇത്തവണ വ്യാഴത്തിന്റെ സംക്രമണം മൂലം ഈ 5 ഗ്രഹങ്ങൾ കൂടിച്ചേരാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ പഞ്ചഗ്രഹി യോഗത്തിന്റെ ശുഭ ഫലങ്ങൾ ഈ രാശിക്കാരുടെ ജീവിതത്തിൽ ദൃശ്യമാകും.

1 /7

Akshaya Tritiya 2023:  വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഇത്തവണ ഏപ്രിൽ 22 നാണ് അക്ഷയതൃതീയ. തിരുവെഴുത്തുകളിൽ ഈ ദിവസം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

2 /7

ഈ ദിവസം ആചാരപ്രകാരം പൂജിച്ചാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഭക്തർക്ക് ലഭിക്കും.  ജ്യോതിഷ പ്രകാരം ഇത്തവണ അക്ഷയതൃതീയ ദിനത്തിൽ സൂര്യൻ, വ്യാഴം, ബുധൻ, രാഹു, യുറാനസ് എന്നീ 5 ഗ്രഹങ്ങളുടെ സവിശേഷമായ സംയോജനം മേടത്തിൽ രൂപപ്പെടുന്നുണ്ട്. മറുവശത്ത് ഈ ദിവസം ചന്ദ്രനും ശുക്രനും ഇടവത്തിൽ ഉള്ളത് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ശുഭയോഗം ഏറെ ഗുണകരമാകാൻ പോകുന്നതെന്ന് നോക്കാം

3 /7

മേടം (Aries):  ജ്യോതിഷ പ്രകാരം അക്ഷയ തൃതീയ നാളിൽ നിരവധി ഐശ്വര്യ യോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നാണ്. അക്ഷയതൃതീയ നാളിൽ സൃഷ്ടിക്കുന്ന ശുഭ യോഗങ്ങള്‍ മേട രാശിക്കാര്‍ക്ക് വൻ നേട്ടം നല്‍കും. ഇക്കുറി അക്ഷയതൃതീയ നാളില്‍ മേടം രാശിക്കാര്‍ക്ക് എല്ലാ ഭാഗത്തുനിന്നും നേട്ടങ്ങലാണ് ലഭിക്കുക.  ഇതിലൂടെ ഈ രാശിക്കാർക്ക് സ്ഥാനമാനങ്ങൾ വര്‍ദ്ധിക്കും. ഇവർക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മംഗളകരമായ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ യോഗമുണ്ടാകും.  പണവും സ്വര്‍ണവും നേടാനുള്ള അവസരവും ഉണ്ടാകും.    

4 /7

ഇടവം (Taurus): അക്ഷയതൃതീയ നാളില്‍ ഇടവം രാശിയുടെ അധിപനായ ശുക്രന്‍ സ്വന്തം രാശിയില്‍ നില്‍ക്കുന്നതിനാല്‍ ഇവർക്ക് രാജയോഗത്തിന് സമാനമായ ഗുണങ്ങൾ ലഭിക്കും. കലയുമായും സര്‍ഗ്ഗാത്മക മേഖലയുമായും ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയത്ത് അഭിനന്ദനവും നേട്ടങ്ങളും ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും.

5 /7

കർക്കടകം (Cancer): ഇത്തവണത്തെ അക്ഷയതൃതീയയിൽ സമ്പത്തിന്റെയും സമൃദ്ധിയുടെയും സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. ഈ രാശിയുടെ അധിപൻ പതിനൊന്നാം ഭാവത്തിൽ ശുക്രനോടൊപ്പം ആയിരിക്കുമെന്നും രാശിയുടെ പത്താം ഭാവത്തിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഈ രംഗത്ത് മുന്നേറാനുള്ള അവസരം ലഭിക്കും. സാമ്പത്തിക നേട്ടം സന്തോഷം നൽകും. ആഭരണങ്ങൾ വാങ്ങാൻ യോഗം.  ഇവർ  വെള്ളിയും വജ്രവും വാങ്ങുന്നത് ഉത്തമം. 

6 /7

ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപനായ സൂര്യന്‍ അക്ഷയതൃതീയ നാളില്‍ അതിന്റെ ഉന്നത രാശിയായ മേടത്തില്‍ സംക്രമണം നടത്തുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ അക്ഷയതൃതീയ ചിങ്ങം രാശിക്കാർക്ക് ശുഭകരവും ഫലദായകവുമാണ്. നിങ്ങളുടെ ഉദ്യമങ്ങളില്‍ കുടുംബക്കാരുടെ സഹകരണവും അനുഗ്രഹവും ഉണ്ടാകും ഒപ്പം സമൂഹത്തിലും കുടുംബത്തിലും നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് അക്ഷയതൃതീയയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനമുണ്ടാകും.  കൂടാതെ ഈ അക്ഷയ തൃതീയ ദിനം നിങ്ങള്‍ക്ക് ശുഭകരവും ഐശ്വര്യപ്രദവുമാക്കാന്‍ സ്വര്‍ണ്ണമോ ചെമ്പോ സാധനങ്ങള്‍ വാങ്ങുക. 

7 /7

വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം വളരെ പ്രയോജനപ്രദമായിരിക്കും. വാഹനം വാങ്ങാൻ ആലോചിക്കുന്നവരുടെ ആഗ്രഹം നടക്കും. വീടും ഭൂമിയും മറ്റും നിക്ഷേപിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, അക്ഷയതൃതീയ ദിനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും.  നിങ്ങളുടെ രാശിയിൽ ചന്ദ്രന്റെയും ശുക്രന്റെയും ശുഭ ഭാവം മൂലം ബിസിനസിൽ ലാഭം ഉണ്ടാകും. ചില യാത്രകൾക്ക് സാധ്യത.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola