ന്യൂഡല്‍ഹി: ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പട്ന കോടതിയാണ് രാഹുലിന് ജാമ്യം നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മോദിയെന്നു പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് രാഹുല്‍ കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെയാണ് കേസ് രേഖപ്പെടുത്തിയിരുന്നത്. 


കര്‍ണ്ണാടകയിലെ കോളാറിയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ കള്ളന്മാരുടെ പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നതെന്നും നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ടെന്നും. ഇനി ഇതുപോലെ എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല എന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. 


ഈ പ്രസംഗം മോദി എന്ന് പേരുള്ളവരെയൊക്കെ ആക്ഷേപിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുശീല്‍കുമാര്‍ പരാതി നല്‍കിയത്.