New Delhi: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.  കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മത്സരിക്കും എന്ന് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ അജയ് റായ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Gyanvapi Case: ASI സർവേ തുടരുമ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനായി ഹിന്ദു സംഘടനകള്‍

ഉത്തര്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍  അജയ് റായിയുടെ വൻ പ്രഖ്യാപനം പുറത്തുവന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.  2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിൽ വന്‍ തിരിച്ചുവരവ് ആഗ്രഹിക്കുകയാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.


Also Read:  Manipur Violence Update: മണിപ്പൂരില്‍ വീണ്ടും കലാപം, കുക്കി സമുദായത്തിലെ 3 പേർ കൊല്ലപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണ്ണായകമാണ് ഉത്തര്‍ പ്രദേശ്‌ എന്ന സംസ്ഥാനം. കാരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തുന്നത്‌.  അതുകൊണ്ടുതന്നെ എല്ലാ ദേശീയ,  പ്രാദേശിക പാര്‍ട്ടികള്‍ ഉത്തര്‍ പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നു. 80 അംഗങ്ങളാണ് ഉത്തര്‍ പ്രദേശിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ എത്തുന്നത്‌.  


രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാല എന്ന് വിളിക്കപ്പെടുന്ന ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ സഹായത്തോടെ തിരിച്ചുവരവ് നടത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ഉത്തര്‍ പ്രദേശ്‌ കോൺഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ്  നടത്തിയ പ്രഖ്യാപനം ഇത് ഊട്ടി ഉറപ്പിക്കുകയാണ്. 2024 ല്‍ നടക്കാനിരിയ്ക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നടത്തിയ പ്രഖ്യാപനം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.


നിലവിൽ കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുൽ ഗാന്ധി അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും അമേത്തിയില്‍ മത്സരിക്കും എന്നത് ഭരണ കക്ഷിയില്‍ അങ്കലാപ്പ് സൃഷ്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അമേത്തി കൈയടക്കിയ സ്മൃതി ഇറാനി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്‍റെ രാഷ്ട്രീയ വൈരി വീണ്ടും എത്തുന്നു എന്ന കാര്യത്തില്‍ സ്മൃതി ഇറാനി എങ്ങിനെ പ്രതികരിയ്ക്കും എന്നാണ്  ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.  
  
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് പാർട്ടിയിൽ വൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന ആഭ്യന്തര പുനഃസംഘടന പ്രകാരം യുപി കോൺഗ്രസിന്‍റെ കമാൻഡ് അജയ് റായിക്ക് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ പാർട്ടിയുടെ ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ സംബന്ധിക്കുന്ന ഈ പ്രഖ്യാപനം അജയ് റായ് നടത്തിയിരിയ്ക്കുന്നത്. 


കോണ്‍ഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പാർലമെന്‍റ്  സീറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന്  അവര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നിടത്ത് അവരെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി ഒന്നടങ്കം ഉണ്ടാകും എന്നായിരുന്നു അജയ് റായ് നല്‍കിയ മറുപടി.  പ്രിയങ്ക ഇതു സീറ്റില്‍ മത്സരിച്ചാലും അവരുടെ വിജയത്തിനായി പോരാടുമെന്ന് അജയ് റായ് പറഞ്ഞു.  അതിനിടെ പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു...!!
 
പ്രതിപക്ഷ സഖ്യമായ INDIA യുടെ രൂപീകരണത്തിന് ശേഷം പുറത്തുവന്ന ഉദ്വേഗഭരിതമായ വാര്‍ത്തയാണ് രാഹുലിന്‍റെ അമേത്തിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിച്ചിരിക്കുന്ന അവസരത്തിലും  ഒരു വാക് പോരിന് കളമൊരുങ്ങിയിരിയ്ക്കുകയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍....!!



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.