Gyanvapi Case: ASI സർവേ തുടരുമ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനായി ഹിന്ദു സംഘടനകള്‍

Gyanvapi Case Update:  വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് ചരിത്രപരമായ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കാനും ഒരു പരിഹാരം നിർദ്ദേശിക്കാനും മുസ്ലീം സമൂഹം മുന്നോട്ട് വരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 10:57 AM IST
  • സര്‍വേ സംബന്ധിച്ച പുറത്തുവന്ന സൂചനകള്‍ ആധാരമാക്കി ഗ്യാൻവാപി തര്‍ക്കം കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കണം എന്ന ആവശ്യവുമായി ചില ഹിന്ദു സംഘടനകള്‍ ഇപ്പോള്‍ മുന്നോട്ടു വന്നിരിയ്കുകയാണ്.
Gyanvapi Case: ASI സർവേ തുടരുമ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനായി ഹിന്ദു സംഘടനകള്‍

Gyanvapi Case Update: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി  മസ്ജിദില്‍ ASI നടത്തുന്ന  ശാസ്ത്രീയ സർവേ തുടരുകയാണ്.  ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വാരണാസി കോടതി നാലാഴ്ചത്തെ സമയമാണ് അനുവദിച്ചിരിയ്ക്കുന്നത്. അതായത്, സെപ്റ്റംബർ 4 വരെ സര്‍വേ നടത്താന്‍ കോടതി സമയം നല്‍കിയിട്ടുണ്ട്.

Also Read:  Gyanvapi Case: മസ്ജിദ് കമ്മിറ്റിയുടെ ബഹിഷ്‌കരണ ഭീഷണി, ASI ശാസ്ത്രീയ സർവേ തുടരുന്നു 
 
സര്‍വേ സംബന്ധിച്ച പുറത്തുവന്ന സൂചനകള്‍ ആധാരമാക്കി ഗ്യാൻവാപി തര്‍ക്കം കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കണം എന്ന ആവശ്യവുമായി ചില ഹിന്ദു സംഘടനകള്‍ ഇപ്പോള്‍ മുന്നോട്ടു വന്നിരിയ്കുകയാണ്. പരസ്പര സമ്മതത്തോടെ തർക്കം പരിഹരിക്കുന്നതിന് ചർച്ച നടത്താൻ ഹിന്ദു-മുസ്ലിം കക്ഷികളെ ക്ഷണിച്ചുകൊണ്ട് വിശ്വ വേദ സനാതൻ സംഘ് മേധാവി ജിതേന്ദ്ര സിംഗ് ബിസെൻ തുറന്ന കത്ത് എഴുതിയതായാണ് റിപ്പോര്‍ട്ട്. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജ്ഞാനവാപി സമുച്ചയത്തിന്‍റെ ശാസ്ത്രീയ സർവേ നടക്കുന്ന സമയത്താണ് കത്ത്.

Also Read:  Gyanvapi ASI Survey: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി, മുസ്ലിം പക്ഷ ഹര്‍ജി തള്ളി 
 
ഗ്യാന്‍വാപി കേസിലെ പ്രധാന വാദിയായ രാഖി സിംഗിന്‍റെ സമ്മതത്തെ തുടർന്നാണ് ഹിന്ദു പക്ഷത്തിന് വേണ്ടി കത്ത് നൽകിയതെന്ന് ബിസെൻ പറഞ്ഞു. പരസ്പര സമ്മതത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ, അതിനേക്കാൾ മികച്ചതൊന്നും ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഈ  പോരാട്ടത്തെ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുതലെടുക്കാൻ ചില സാമൂഹിക വിരുദ്ധർ ആഗ്രഹിക്കുന്നുവെന്നും ഇത് രാജ്യത്തിനും സമൂഹത്തിനും ഹാനികരമാണെന്ന് തെളിയിക്കുന്നതായും ബിസെൻ കത്തിൽ ചൂണ്ടിക്കാട്ടി. 

Also Read:  Venus Rise 2023:  ആഗസ്റ്റ്‌ 18 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും, 4 രാശിക്കാരുടെ ഭാഗ്യം മാറി മറിയും
 
ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷയും സുരക്ഷിതത്വവും മനസ്സിൽ വെച്ചു കൊണ്ട് പരസ്പര ചർച്ചയിലൂടെ സമാധാനപരമായി ഈ തർക്കം പരിഹരിച്ച് മാതൃക കാട്ടേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്‌പര ചർച്ചയിലൂടെ കോടതിക്ക് പുറത്ത് ഈ വിഷയത്തിന് സമാധാനപരമായ പരിഹാരം കാണാൻ സാധിക്കും. അതിനായി സൗഹാര്‍ദ്ദപരമായ ഒരു സംവാദം ആഗ്രഹിക്കുന്നതായും കത്തില്‍ പറയുന്നു. 

അതേസമയം, കമ്മിറ്റിക്ക് ഹിന്ദു പക്ഷത്തിന്‍റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇത് യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്‍റ്  സെക്രട്ടറി മുഹമ്മദ് യാസിൻ പറഞ്ഞു. മാധ്യമങ്ങൾ വഴിയാണ് കത്ത് ലഭിച്ചത്. കത്ത് കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. കമ്മിറ്റി അംഗങ്ങൾ എന്ത് തീരുമാനമെടുത്താലും അത് സാധുവായിരിക്കുമെന്നും യാസിൻ പറഞ്ഞു.

അതേസമയം, കേസിലെ മറ്റ് ഹിന്ദു പക്ഷക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ കടുത്ത നിലപാടിലാണ്. 
'സനാതൻ ധർമ്മ കാശിയിലെ ഭഗവാന്‍ ശിവന്‍റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല,  മാപ്പ് പറയുകയും അവരുടെ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ അവസരത്തില്‍ മുസ്ലീങ്ങൾ ചെയ്യേണ്ടത്", ജെയിന്‍ പറഞ്ഞു. 

അതിനിടെ, വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് ചരിത്രപരമായ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കാനും ഒരു പരിഹാരം നിർദ്ദേശിക്കാനും മുസ്ലീം സമൂഹം മുന്നോട്ട് വരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു. ഈ സമുച്ചയത്തെ പള്ളിയെന്ന് വിളിച്ചാൽ തർക്കമുണ്ടാകും. ഗ്യാൻവാപി എന്ന് വിളിക്കണം. ത്രിശൂലം പള്ളിക്കകത്ത് എന്താണ് ചെയ്യുന്നത്?" ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദിത്യനാഥ് ചോദിച്ചു. 

ഗ്യാന്‍വാപി മസ്ജിദ് സംബന്ധിക്കുന്ന നിരവധി വാദങ്ങളാണ് നിലനില്‍ക്കുന്നത്. 1585-ൽ തോഡർമൽ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഈ സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രം 1669-ൽ തകർത്തുവെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്. 

2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്.  ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു. 

പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി  മസ്ജിദ് എന്നാണ്  ഹിന്ദു പക്ഷത്തിന്‍റെ വാദം.  

ഗ്യാന്‍വാപി പള്ളി സമുച്ചയം ക്ഷേത്രത്തിന് മുകളിലാണോ നിർമ്മിച്ചതെന്ന് കണ്ടെത്തുക എന്നറിയാനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ശാസ്ത്രീയ സർവേ നടത്തുന്നത്. 17-ആം നൂറ്റാണ്ടിലെ മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ മുമ്പുണ്ടായിരുന്ന ഘടന തകര്‍ത്ത് നിർമ്മിച്ചതാണോ എന്ന് നിർണ്ണയിക്കാനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ  55 അംഗ സംഘം  ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്‍റെ ശാസ്ത്രീയ സർവേ നടത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News