Manipur Violence Update: മണിപ്പൂരില്‍ വീണ്ടും കലാപം, കുക്കി സമുദായത്തിലെ 3 പേർ കൊല്ലപ്പെട്ടു

Manipur Violence Update:  യാതൊരു പ്രകോപനം കൂടാതെ ബോധപൂർവമായ ഒരു ആക്രമണമായിരുന്നു ഇത്, ആക്രമണത്തില്‍ 3 പേർ വെടിയേറ്റ് മരിച്ചു, 

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 01:40 PM IST
  • ഈ പുതിയ അക്രമസംഭവത്തോടെ മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 190 ആയി.
Manipur Violence Update: മണിപ്പൂരില്‍ വീണ്ടും കലാപം, കുക്കി സമുദായത്തിലെ 3 പേർ കൊല്ലപ്പെട്ടു

Manipur Violence Update: ശാന്തമാവാതെ മണിപ്പൂര്‍...  കഴിഞ്ഞ ദിവസം ആയുധധാരികളായ  ഒരു പറ്റം ആക്രമികള്‍ ഒരു ഗ്രാമം ആക്രമിച്ചു. സംഭവത്തില്‍ കുക്കി സമുദായത്തിലെ 3 പേര്‍ കൊല്ലപ്പെട്ടു.

മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമണം അരങ്ങേറിയത്. സംഭവത്തില്‍ മൂന്ന് കുക്കികൾ കൊല്ലപ്പെട്ടു. തവായ് കുക്കി ഗ്രാമത്തിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് ഉഖ്‌റുൾ പോലീസ് സൂപ്രണ്ട് നിംഗ്‌ഷെം വാഷും സ്‌ക്രോളിനോട് പറഞ്ഞു.

Also Read:  Manipur Violence: മണിപ്പൂര്‍ കലാപം, മുൻ ജഡ്ജിമാരുടെ മൂന്നംഗ വനിതാ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി 

യാതൊരു പ്രകോപനം കൂടാതെ ബോധപൂർവമായ ഒരു ആക്രമണമായിരുന്നു ഇത്, ആക്രമണത്തില്‍ 3 പേർ വെടിയേറ്റ് മരിച്ചു, താഴ്‌വരയിൽ നിന്ന് ആയുധധാരികളായ അക്രമികൾ കുന്നുകളിലേക്ക് നുഴഞ്ഞുകയറി ആക്രമിയ്ക്കുകയായിരുന്നു, സംഭവത്തെക്കുറിച്ച് പ്രദേശ വാസികള്‍ പറയുന്നു. ഗ്രാമത്തിന് കാവൽ നിൽക്കുന്ന സന്നദ്ധപ്രവർത്തകരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

Also Read:  Gyanvapi Case: ASI സർവേ തുടരുമ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനായി ഹിന്ദു സംഘടനകള്‍
 
പുലര്‍ച്ചെ ആക്രമണം ഉണ്ടായ തവായ് ഗ്രാമം നാഗാ ആധിപത്യമുള്ള ഉഖ്‌റുൽ ജില്ലയുടെയും മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. മരിച്ചവരുടെ പേരുവിവരങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ എന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

ഈ പുതിയ അക്രമസംഭവത്തോടെ മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 190 ആയി.  

മെയ് 3 മുതൽ കുക്കി, മെയ്തേയ് സമുദായങ്ങൾക്കിടയിൽ വ്യാപകമായ അക്രമണങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു. അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏകദേശം 60,000 ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായി. സംസ്ഥാനത്ത് നിരവധി ബലാത്സംഗവും കൊലപാതകവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 

കലാപം പൊട്ടിപ്പുറപ്പെട്ട സമയം മുതല്‍ കേന്ദ്ര സുരക്ഷാ സേന സംസ്ഥാനത്ത് സജീവമാണ്. എന്നാല്‍, ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് ആയുധങ്ങള്‍ കൊള്ളയടിക്കുകയും ആക്രമണങ്ങള്‍ നടത്തുകയും നിരവധി വീടുകൾക്കും സ്ഥാപനങ്ങള്‍ക്കും തീയിടുകയും ചെയ്തു.

മേയ് 3 ന്, സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന മെയ്തേയ് സമുദായം പട്ടിക വർഗ പദവി ആവശ്യപ്പെടുന്നതിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതോടെ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അക്രമസംഭവങ്ങളില്‍  നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും  നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടും സമ്പത്തും നഷ്ടമാവുകയും ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News