ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരുക്കുന്ന ഇഫ്താര്‍ വിരുന്ന് ഇന്ന്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയതിനുശേഷം നടക്കുന്ന ആദ്യ ഇഫ്താര്‍ വിരുന്നെന്ന പ്രത്യേകതയും ഇതിനുണ്ട്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളും മുന്‍ രാഷ്ട്രപതിമാരും വിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന.  


മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പ്രണബ് മുഖര്‍ജിയ്ക്ക് ഇഫ്താര്‍ വിരുന്നിന് ക്ഷണമില്ല എന്നൊരു വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം അത് നിരസിക്കുകയാണ് ഉണ്ടായത്. വിരുന്നില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. കൂടാതെ മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരിയും വിരുന്നില്‍ പങ്കെടുക്കും. 


എന്നാല്‍ രാഷ്ട്രീയ – സാമൂഹിക മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരെ ഒഴിവാക്കിയിട്ടുള്ളതായാണ് സൂചന. 


രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷ൦ നടത്തുന്ന ഇഫ്താര്‍ വിരുന്ന് ന്യൂഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് നടക്കുക. 2015 ലാണ് അവസാനമായി കോണ്‍ഗ്രസ് ഇഫ്താര്‍ നടത്തിയത്.