ന്യൂഡൽഹി: രമേശ് ചെന്നിത്തലയെ (Ramesh Chennithala) അനുനയിപ്പിക്കാൻ നീക്കവുമായി കോൺ​ഗ്രസ് ഹൈക്കമാന്റ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരിഹരിക്കാനാണ് നീക്കം. രാഹുൽ ​ഗാന്ധി (Rahul Gandhi) ഇന്ന് രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂചനപോലും നൽകാതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ ചെന്നിത്തലയ്ക്ക് അത‍‍ൃപ്തിയുണ്ട്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയപ്പോൾ ആലോചിക്കാത്തതിലുള്ള നീരസവും ചെന്നിത്തല പ്രകടിപ്പിച്ചിട്ടുണ്ട്. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമുതലയേൽക്കുന്ന ചടങ്ങിൽ വച്ച് തന്നെ ചെന്നിത്തല ഇത് പരസ്യമാക്കുകയും ചെയ്തു.


ALSO READ: Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


അതേസമയം, പുതിയ ചുമതലകൾ രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ തയ്യാറാണെന്നാണ് എഐസിസി (AICC) വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ കെപിസിസി ഡിസിസി സംഘടനാ തലത്തിൽ ഒരു മാസത്തിനകം മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.


രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തി. പുതിയ നേതൃത്വവുമായി ചെന്നിത്തല അകലം പാലിച്ചതോടെയാണ് അനുനയ ശ്രമങ്ങളുടെ ഭാ​ഗമായി ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് ഹൈക്കമാന്റ് അഭിപ്രായം തേടിയപ്പോൾ എ,ഐ ​ഗ്രൂപ്പ് നേതൃത്വത്തിന്റെ നിർദേശങ്ങൾ മറികടന്ന് യുവ എംഎൽഎമാർ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ഇതിനിടെ സ്ഥാനമൊഴിഞ്ഞ കെപിസിസി (KPCC) പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അർഹമായ സ്ഥാനം നൽകേണ്ടതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.