കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല;നേതൃത്വത്തിനെതിരെ തുറന്നടിച്ച് കപില്‍ സിബല്‍;ലക്‌ഷ്യം സോണിയാഗാന്ധി!

കോണ്‍ഗ്രസില്‍ പുനഃസംഘടന ആവശ്യപെട്ട് നേതാക്കള്‍ എഴുതിയ കത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

Last Updated : Aug 30, 2020, 11:45 AM IST
  • പരസ്യ പ്രസ്താവനകള്‍ എഐസിസി വിലക്കിയെങ്കിലും പല നേതാക്കളും ഇപ്പോഴും പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന നിലപാടില്‍
  • ''ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഭരണഘടന പാലിക്കണം എന്ന് ആഗ്രഹിക്കുന്നതിനെ ആര്‍ക്കാണ് എതിര്‍ക്കാന്‍ സാധിക്കുക''
  • നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍
  • കത്തെഴുതിയവര്‍ സോണിയാ ഗാന്ധിയെ ലക്‌ഷ്യം വെയ്ക്കുന്നെന്ന് സംശയിച്ച് ചില നേതാക്കള്‍
കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല;നേതൃത്വത്തിനെതിരെ തുറന്നടിച്ച് കപില്‍ സിബല്‍;ലക്‌ഷ്യം സോണിയാഗാന്ധി!

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ പുനഃസംഘടന ആവശ്യപെട്ട് നേതാക്കള്‍ എഴുതിയ കത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

പരസ്യ പ്രസ്താവനകള്‍ എഐസിസി വിലക്കിയെങ്കിലും പല നേതാക്കളും ഇപ്പോഴും പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന നിലപാടില്‍ തന്നെയാണ്.
തങ്ങള്‍ അയച്ച കത്ത് പ്രവര്‍ത്തക സമിതിയില്‍ പരിഗണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആരോപിക്കുന്നു.

കത്തിന്‍റെ പേരില്‍ അതില്‍ ഒപ്പിട്ടവര്‍ക്കെതിരെ ആക്രമണം ഉണ്ടായപ്പോള്‍ അത് തടയാന്‍ ഒരു നേതാവും മുന്നോട്ട് വന്നില്ലെന്നും അദ്ധേഹം ചൂണ്ടിക്കാട്ടുന്നു.
ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഭരണഘടന പാലിക്കണം എന്ന് ആഗ്രഹിക്കുന്നതിനെ ആര്‍ക്കാണ് എതിര്‍ക്കാന്‍ സാധിക്കുക എന്നും 
അദ്ധേഹം ചോദിക്കുന്നു,കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പൊതു വികാരം രാജ്യത്തുണ്ട് എന്നും കപില്‍ സിബല്‍ വ്യക്തമാക്കുന്നു.
കത്ത് ചര്‍ച്ചയായില്ലെങ്കിലും കത്ത് എഴുതിയവരെ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശിച്ചതിനെയും അവരെ വിമതര്‍ എന്ന് വിളിക്കുന്നതിനെയും 
കപില്‍ സിബല്‍ ചോദ്യം ചെയ്യുന്നു,ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Also Read:കോണ്‍ഗ്രസില്‍ കത്ത് വിവാദം ആളിപടരുന്നു;സംഘടനാ തെരെഞ്ഞെടുപ്പെന്ന ആവശ്യം സജീവമാകുന്നു!

കപില്‍ സിബല്‍ നിലപാടില്‍ ഉറച്ച് മുന്നോട്ട് പോകും എന്ന് വ്യക്തമാക്കുന്നത് ഇടക്കാല അധ്യക്ഷ പദത്തിലിരിക്കുന്ന സോണിയാ ഗാന്ധിക്കുള്ള 
വ്യക്തമായ സന്ദേശമാണ്,കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ അടിമുടി അഴിച്ച് പണി വേണമെന്നും പൂര്‍ണ സമയ അധ്യക്ഷന്‍ പാര്‍ട്ടിയെ നയിക്കണം 
എന്നും ആവശ്യപെടുന്നു,എന്നാല്‍ ഈയിടെ ചേര്‍ന്ന പ്രവര്‍ത്തക സമിതി പോലും നേതാക്കള്‍ മുന്നോട്ട് വെച്ച പൂര്‍ണ്ണ സമയ അധ്യക്ഷന്‍ 
എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയില്ല,അത് കൊണ്ട് തന്നെ പാര്‍ട്ടിയില്‍ ശുദ്ധി കലശം എന്ന നിലപാടില്‍ കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുള്ള 
മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണ്.നേതാക്കള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് പരസ്യമായി രംഗത്ത് വരുന്നത് ഇടക്കാല അധ്യക്ഷ പദവിയില്‍ 
ഇരിക്കുന്ന സോണിയാ ഗാന്ധിയെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ള നീക്കമായി കരുതുന്ന നേതാക്കളും കോണ്‍ഗ്രെസ്സിലുണ്ട്.

Trending News