ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വിരാമമായതിന് പിന്നാലെ ഇന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.  ഒരു  മാസത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ രാഹുലിനേയും പ്രിയങ്കയേയും കണ്ട് സംസാരിച്ചപ്പോൾ തന്നെ വിഷയങ്ങൾ മഞ്ഞുരുകും പോലെ ഉരുകി തീരുകയും തുടർന്ന് സച്ചിനും കൂട്ടാളികളും ചൊവ്വാഴ്ച ജയ്പൂരിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു 


എങ്കിലും മടങ്ങിയ എത്തിയ സച്ചിന്, ഗെഹ്ലോട്ട് സംഘം നല്കുന്നത് അത്ര നല്ല സ്വീകരണമല്ല എന്ന റിപ്പോർട്ടാണ് വരുന്നത്.  സച്ചിന്‍ തിരികെ എത്തിയ ദിവസം അശോക് ഗെഹ്ലോട്ട് ജയ്‌സാല്‍മീറിലേക്ക് പോയിരുന്നു. അവിടെയാണ് ഗെഹ്ലോട്ട് ക്യാമ്പിലെ നൂറിലേറെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ട് ഉള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സ്വാഭാവികമായും അസംതൃപ്തിയുണ്ടെന്നാണ് ഗെഹ്ലോട്ട് റിസോര്‍ട്ടിലെത്തി എംഎല്‍എമാരോട് പറഞ്ഞത്. ജനാധിപത്യത്തിനായി എല്ലാം മറക്കൂ പൊറുക്കൂ എന്നാണ് അദ്ദേഹം എംഎൽഎമാരോട് പറഞ്ഞത്.  ഇതിൽ എംഎൽഎമാർക്ക് അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.


Also read: ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു... 


അത് സ്വഭാവികമാണെന്നും ഈ സംഭവത്തിൽ അതൃപ്തി ഉണ്ടാകുമെന്നും എങ്കിലും എംഎൽഎമാരോട് എല്ലാം സാഹിക്കാനാണ് താൻ പറഞ്ഞതെന്നും അവരോടൊപ്പമുള്ള യോഗത്തിന് ശേഷം ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.  യോഗം കഴിഞ്ഞ് തന്നോടൊപ്പമുള്ള എല്ലാ എംഎൽഎമാരെയും അദ്ദേഹം ജയ്പൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.  


നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല എങ്കിലും ഗെഹ്ലോട്ടിന് സ്വന്തം ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടെന്നാണ് നടപടിയിൽ നിന്നും വ്യക്തമാകുന്നത്.