ന്യൂഡല്‍ഹി: വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ച റാഫേല്‍ കരാറിന്‍റെ ഭാഗമായി നിര്‍മ്മിച്ച യുദ്ധവിമാനങ്ങള്‍ സെപ്റ്റംബറില്‍ ഇന്ത്യയ്ക്ക് ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റാഫേല്‍ യുദ്ധവിമാനം പ്രതിരോധമന്ത്രി രാജ്‌നാഥ് സി൦ഗും വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയും ഫ്രാന്‍സിലെത്തി ഏറ്റുവാങ്ങും. സെപ്റ്റംബര്‍ 20ന് ആദ്യ യുദ്ധവിമാനം ഇന്ത്യക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. 


ഫ്രാന്‍സിലെ ദസ്വാൾട്ട് ഏവിയേഷനാണ് വിമാനം നിര്‍മ്മിച്ചത്. ഫ്രാന്‍സിലെ ബോര്‍ഡിയോക്സിലുള്ള ദസ്വാൾട്ട് ഏവിയേഷന്‍റെ പ്ലാന്‍റില്‍ നിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ചേര്‍ന്ന് ഫ്രഞ്ച് അധികൃതരില്‍ നിന്ന് വിമാനം ഏറ്റുവാങ്ങുക. കൂടാതെ, സേനാംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘവും ഇവരെ അനുഗമിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.


2016ലാണ് ഇന്ത്യ, ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്. ദസ്വാൾട്ട് ഏവിയേഷന്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചുനല്‍കുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ആധുനിക സജ്ജീകരണങ്ങളുള്ള വിമാനങ്ങളാണ് ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.


റാഫേല്‍ യുദ്ധവിമാന കരാറില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. മുന്‍ യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് തീരുമാനിച്ചതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്നായിരുന്നു  ആരോപണം!!


126 റാഫേല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി യു​പി​എ സ​ര്‍​ക്കാ​ര്‍ ഫ്രാ​ന്‍​സു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ ന​രേ​ന്ദ്രമോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം പു​തു​ക്കി 36 വി​മാ​ന​ങ്ങ​ള്‍ മാ​ത്ര​മു​ള്ള ക​രാ​റാ​ക്കി. കൂടാതെ, ഹി​ന്ദു​സ്ഥാ​ന്‍ എ​യ്റോ​നോ​ട്ടി​ക്ക​ല്‍ ലി​മി​റ്റ​ഡി​നു പ​ക​രം അ​നി​ല്‍ അം​ബാ​നി​യു​ടെ റി​ല​യ​ന്‍​സ് ഡി​ഫ​ന്‍​സ് കമ്പനിയെ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​തായിരുന്നു കരാറില്‍ ഉയര്‍ന്ന വി​വാ​ദ൦.