രണ്ട് മനസുകളുടെ കൂടിച്ചേരലാണ് പ്രണയം. പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്ന പ്രണയബന്ധങ്ങളും അല്ലാത്തവയുമുണ്ട്. നിങ്ങളുടെ പ്രണയജ്യോതിഷഫലം അറിയാം.
മേടം: നിങ്ങളുടെ മനസിലെ പ്രണയം ഇഷ്ടപ്പെടുന്ന ആളോട് തുറന്നു പറയുക. പ്രണയ ബന്ധങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് അനുകൂല സമയമാണിത്.
ഇടവം: പ്രണയിതാക്കൾ രസകരമായ നിമിഷങ്ങൾ പങ്കിടാൻ ശ്രമിക്കുക. സമ്മർദ്ദം കുറയ്ക്കാൻ ചിരി ബെസ്റ്റാണ്. തമാശകൾ പറഞ്ഞും സന്തോഷം പങ്കിട്ടും സ്ട്രെസ് കുറയ്ക്കാൻ ശ്രമിക്കുക. ഇത് ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
മിഥുനം: നിങ്ങൾക്ക് മനസ്സിലാകാത്തതോ നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതോ ആയ എന്തെങ്കിലും നിങ്ങളുടെ പങ്കാളി ചെയ്താൽ അത് എന്തുകൊണ്ടാണെന്ന് മനസിലാക്കി ഉൾക്കൊള്ളാൻ ശ്രമിക്കുക. പ്രതികരിക്കുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങളും വികാരങ്ങളും മനസിലാക്കുക. ഇത്തരത്തിൽ മനസിലാക്കാൻ ശ്രമിക്കുമ്പോൾ ആ ബന്ധം കൂടുതൽ ദൃഢമാകും.
കർക്കടകം: പ്രണയിതാക്കൾ ഒരുമിച്ച് സമയം പങ്കിടേണ്ടത് പ്രധാനമാണ്. എങ്കിലും സ്വന്തം കാര്യങ്ങൾക്കായി അൽപ്പം സമയം മാറ്റിവയ്ക്കേണ്ടതും പ്രധാനമാണ്. അവനവന് വേണ്ടി സമയം കണ്ടെത്തുകയെന്നത് പ്രധാനമാണെന്ന് പരസ്പരം മനസിലാക്കുക.
ചിങ്ങം: പങ്കാളിയെ സന്തോഷപ്പിക്കാനായുള്ള കാര്യങ്ങൾ ചെയ്യാം. ഓറഞ്ച് നിറത്തിലുള്ള ഡ്രസ് ധരിക്കുന്നത് പ്രണയ ജീവിതത്തിന് ഭാഗ്യം നൽകും.
കന്നി: നിങ്ങൾക്ക് വളരെ സ്പെഷ്യലാണ് പങ്കാളി എന്ന് തോന്നിപ്പിക്കുന്ന വളരെ സ്പെഷ്യലായുള്ള നിമിഷങ്ങൾ പങ്കുവെയ്ക്കേണ്ട സമയമാണിത്.
തുലാം: ഒരുമിച്ച് സമയം ചെലവഴിക്കുന്നത് ബന്ധം കൂടുതൽ ദൃഢമാക്കും. പരസ്പരം നന്നായി അറിയാനും ഇത് സഹായിക്കും. നിങ്ങളെ വിഷമിപ്പിച്ച എന്തെങ്കിലും കാര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ശരിയായ സമയമാണിത്.
വൃശ്ചികം: സ്നേഹം എപ്പോഴും ആഴമുള്ളതായിരിക്കണമെന്നില്ല, പ്രണയം എപ്പോഴും രസകരവുമല്ല എന്നാൽ വളരെ മനോഹരമായ ഒരു വികാരമാണത്. പ്രണയിതാക്കളായാലും ദമ്പതികളായാലും ഇന്ന് ഒന്നിച്ച് നല്ല സമയം ചെലവഴിക്കാൻ ശ്രമിക്കുക.
ധനു: പങ്കാളിയുടെ വികാരങ്ങൾ അംഗീകരിക്കുമ്പോൾ നിങ്ങൾ കൂടുതൽ അടുക്കും. പരസ്പരം കേൾക്കാൻ തയാറാകുക.
മകരം: മുമ്പ് ഉണ്ടായിരുന്ന പ്രശ്നങ്ങൾ വീണ്ടും ബന്ധത്തെ തകർക്കാൻ ഇടയാക്കരുത്. മനസ് മാറി പുതിയ ആലായി അവർ നിങ്ങൾക്ക് മുൻപിലെത്തുമ്പോൾ അവരോട് ക്ഷമിക്കാൻ തയാറാകുക.
കുംഭം: പോസിറ്റീവ് മനോഭാവം പ്രണയ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാൻ സഹായിക്കും. പ്രണയത്തിലാണ് നിങ്ങളെങ്കിൽ പങ്കാളിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. ഇത് ബന്ധത്തിൽ വളരെയധികം ഗുണം ചെയ്യും.
മീനം: സുഖവും സന്തോഷവും സുരക്ഷിതത്വവുമൊക്കെ നിങ്ങളുടെ പങ്കാളിയിൽ നിങ്ങൾ ആഗ്രഹിക്കുന്നു. പരസ്പരം മനസിലാക്കാൻ ശ്രമിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.