Rajya Sabha Elections 2024: ക്രോസ് വോട്ടിംഗ് മാജിക് കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലായി 15 സീറ്റിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Operation Lotus: ഓപ്പറേഷന്‍ താമര വീണ്ടും പൂക്കുന്നു...!! ബീഹാര്‍ മഹാസഖ്യത്തില്‍നിന്ന് 3 എംഎൽഎമാർ ബിജെപിയിൽ!!


ഉത്തർപ്രദേശില്‍ 10, കർണാടക 4,  ഹിമാചൽ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ്  രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടന്നു. 5 മുതൽ വോട്ടെണ്ണൽ ആരംഭിച്ച് തിരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നു. 


Also Read: Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി 


ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിൽ 8 എണ്ണവും ബിജെപി പിടിച്ചെടുത്തു, സമാജ്‌വാദി പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ക്രോസ് വോട്ട് ചെയ്തതോടെ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയം എളുപ്പമായി. 7  സമാജ്‌വാദി പാര്‍ട്ടി എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.


ഉത്തര്‍ പ്രദേശില്‍ 8 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 2 സീറ്റ് മാത്രമാണ് സമാജ്‌വാദി പാര്‍ട്ടിയ്ക്ക് നേടുവാന്‍ സാധിച്ചത്. 7 സീറ്റുകള്‍ ബിജെപിയും 2 സീറ്റുകള്‍ സമാജ്‌വാദി പാര്‍ട്ടിയും ഉറപ്പാക്കിയിരുന്നു. അവശേഷിച്ച ഒരു സീറ്റിലായിരുന്നു പോരാട്ടം. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പേ 8 സീറ്റുകള്‍ നേടും എന്ന് ബിജെപി ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവില്‍ അത് സംഭവിച്ചു.  7 എസ്പി എംഎൽഎമാർ ക്രോസ് വോട്ടിംഗ് നടത്തിയതോടെ ബിജെപി സ്ഥാനാർത്ഥിക്ക് അനായാസം ജയിയ്ക്കുവാന്‍ സാധിച്ചു. 


കർണാടക രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സീറ്റുകൾ നേടി കോൺഗ്രസ് പാർട്ടി വിജയം നേടി. കര്‍ണാടകയില്‍ ബിജെപിക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ ജെ.ഡി (എസ്) ഒന്നും ഉറപ്പിക്കാനായില്ല. കോൺഗ്രസിൽ നിന്ന് അജയ് മാക്കൻ, ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ എന്നിവരും ബിജെപിയിൽ നിന്ന് നാരായൻസ കെ ഭണ്ഡാഗെയുമാണ് രാജ്യസഭയിലെ പുതിയ അംഗങ്ങൾ.


കര്‍ണാടകയില്‍ ബിജെപി എം.എൽ.എ എസ്.ടി സോമശേഖർ കോൺഗ്രസിന്‍റെ അജയ് മാക്കനെ പിന്തുണച്ചപ്പോൾ മറ്റൊരാൾ എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇത് കോണ്‍ഗ്രസിന്‍റെ  വിജയം എളുപ്പമാക്കി.  


അതേസമയം, കനത്ത വോള്‍ട്ടേജില്‍ ഷോക്ക് ആണ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് ഹിമാചല്‍ പ്രദേശ്‌ നല്‍കിയത്. 
ഹിമാചൽ പ്രദേശിൽ നിന്നുള്ള ഏക രാജ്യസഭാ സീറ്റ് ബിജെപി നേടി!!  ഭരണകക്ഷിയായ കോൺഗ്രസിന്  അമ്പരപ്പ് ബാക്കി!! സംസ്ഥാനത്തെ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്  43 അംഗങ്ങളാണ് ഉള്ളത്. 25 അംഗങ്ങള്‍ ബിജെപിയ്ക്കും ഉണ്ട്. എന്നാല്‍,  25 അംഗ പാർട്ടി  43 അംഗ പാര്‍ട്ടിയുടെ മേല്‍ വിജയം  നേടുന്ന കാഴ്ചയാണ് ഹിമാചലില്‍ കണ്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിയ്ക്കുകയും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്വി പരാജയപ്പെടുകയും ചെയ്തു. 
 
സുധീർ ശർമ, രവി താക്കൂർ, രാജേന്ദ്ര റാണ, ദേവേന്ദ്ര കുമാർ ഭൂട്ടോ, ചൈതന്യ ശർമ, ഇന്ദ്രദത്ത് ലഖൻപാൽ എന്നിവരാണ് ക്രോസ് വോട്ടിംഗ് നടത്തിയ ആറ് കോൺഗ്രസ് എംഎൽഎമാരുടെ പേരുകൾ. ഹോഷിയാർ സിംഗ്, ആശിഷ് ശർമ്മ, കെ എൽ താക്കൂർ എന്നിവരാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത മൂന്ന് സ്വതന്ത്ര എംഎൽഎമാർ.


അതേസമയം, ഹിമാചലിലെ ഏക രാജ്യസഭാ സീറ്റില്‍ പരാജയപ്പെട്ടതോടെ സുഖുവിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.  


“ഇത് ബിജെപിയുടെ, നരേന്ദ്ര മോദിയുടെ, അമിത് ഷായുടെ വിജയമാണ്. ഇന്നത്തെ ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലത്തിന് ശേഷം, അധികാരത്തിൽ തുടരാൻ ധാർമ്മികമായ അവകാശമില്ലാത്തതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണം,” രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഹിമാചൽ പ്രദേശ് ബിജെപി നേതാവ് ജയറാം താക്കൂർ പറഞ്ഞു. 


അതേസമയം, ഷിംലയിൽ നിന്ന് ഹരിയാനയിലെ പഞ്ച്കുളയിലെത്തിയ കോൺഗ്രസ്, ഹിമാചൽ പ്രദേശ് സ്വതന്ത്ര എംഎൽഎമാർ അവരുടെ സംസ്ഥാനത്തേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.