Rajya Sabha: വര്‍ഷകാല സമ്മേളനത്തിലെ ഗുണ്ടായിസം, 12 രാജ്യസഭ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍
12 രാജ്യസഭ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍. ഈ അംഗങ്ങള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.
New Delhi: 12 രാജ്യസഭ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍. ഈ അംഗങ്ങള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.
കഴിഞ്ഞ സമ്മേളനത്തില്‍ മോശമായി പെരുമാറിയതിനാണ് ഇവര്‍ പുറത്തായത്. കാർഷിക നിയമങ്ങൾ, പെഗസസ് എന്നീ വിഷയങ്ങളിൽ പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം പ്രകടിപ്പിച്ച ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, എളമരം കരീം (CPM), ഫൂലോ ദേവി നേതം, ഛായാ വർമ്മ, ആർ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസിർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ് -(INC), ബിനോയ് വിശ്വം - (CPI), ഡോല സെൻ, ശാന്ത ഛേത്രി (TMC), പ്രിയങ്ക ചതുർവേദി , അനിൽ ദേശായി -(Shiv Sena) എന്നിവരെയാണ് ശീതകാല സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ഭാഗങ്ങളില്‍നിന്ന് പുറത്താക്കിയത്.
Also Read: Farm Bill: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ചര്‍ച്ചകൂടാതെ രാജ്യസഭയിലും ബില്‍ പാസാക്കി
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെയാണ് ശീതകാല സമ്മേളനം നടക്കുക. രാജ്യസഭ അദ്ധ്യക്ഷന്‍ എം വെങ്കയ്യ നായിഡു ആണ് തീരുമാനം സഭയെ അറിയിച്ചത്. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം, പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ (Farm Laws Repeal Bill 2021) സഭയില്‍ അവതരിപ്പിച്ചിരുന്നു. ബില്ലില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം ബഹളം നടത്തുന്നതിനിടെയാണ് ഇരു സഭകളിലും ശബ്ദ വോട്ടോടെ ബില്‍ പാസാക്കി.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് (Narendra Singh Tomar) ഇരു സഭകളിലും ബിൽ അവതരിപ്പിച്ചത്. കാര്‍ഷിക ബില്‍ (Farm Bill) പിൻവലിക്കുന്നതിനുള്ള കാരണവും മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി. മൂന്ന് നിയമങ്ങളും റദ്ദാക്കാനായി ഒറ്റ ബിൽ ആണ് സഭയിൽ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...