Ram Temple: അയോധ്യ രാമക്ഷേത്രം, ഉദ്ഘാടന തിയതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Ram Temple: അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വസ്തുത വെളിപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
Ram Temple Inauguration Update: ഹൈന്ദവ വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് അയോധ്യയിലെ രാമക്ഷേത്രം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
എന്നാല്‍, ഇപ്പോള്‍ അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വസ്തുത വെളിപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതായത്, 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ത്രിപുരയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസും സിപിഎമ്മും രാമക്ഷേത്ര നിർമ്മാണത്തെ തടസ്സപ്പെടുത്തിയെന്നും പ്രശ്നം കോടതിയുടെ അധികാരപരിധിയിൽ ദീർഘകാലം വച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്രം നിർമ്മിക്കുന്നത് കോൺഗ്രസ് കോടതികളിൽ തടഞ്ഞു, ശേഷം സുപ്രീം കോടതിയുടെ വിധി വന്നു, ഭൂമി പൂജിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം പണിയാൻ തുടങ്ങി, അദ്ദേഹം പറഞ്ഞു.
രാജ്യം പ്രധാനമന്ത്രി മോദിയുടെ കൈകളിൽ സുരക്ഷിതമാണെന്നും കശ്മീരിലെ പുൽവാമ സംഭവത്തിന് പത്ത് ദിവസത്തിന് ശേഷം ഇന്ത്യൻ സൈനികർ പാക്കിസ്ഥാനില്‍ വിജയകരമായ ഓപ്പറേഷൻ നടത്തി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് ഇത് സംഭവിച്ചത്, ഷാ കൂട്ടിച്ചേർത്തു.
രാമക്ഷേത്രം എന്ന് പണിയും എന്ന് കൂടെക്കൂടെ ചോദിക്കുന്ന കോണ്‍ഗ്രസ് ചെവി തുറന്ന് കേട്ടോളൂ, അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം 2024 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യും, അദ്ദേഹം പറഞ്ഞു.
അമിത് ഷാ വ്യാഴാഴ്ച സംസ്ഥാനത്ത് BJPയുടെ ആദ്യ തിരഞ്ഞെടുപ്പ് രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. BJP “വികാസ്” അല്ലെങ്കിൽ വികസനത്തിന്‍റെ സന്ദേശം ഊന്നിപ്പറയുന്നതായി അദ്ദേഹം പറഞ്ഞു. 2018ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ പാലിച്ചെന്ന് അവകാശപ്പെട്ട് 10 പ്രധാന തലക്കെട്ടുകൾക്ക് കീഴിൽ ബിജെപി സംസ്ഥാന സർക്കാർ 5 വര്‍ഷ ഭരണത്തിന്‍റെ 'റിപ്പോർട്ട് കാർഡ്' പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് രഥയാത്ര ആരംഭിച്ചത്.
2024ൽ നടക്കാനിരിയ്ക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ഭരണകക്ഷിയായ ബിജ.പിക്ക് പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...