Omicron BF.7 Alert: ഇന്ത്യ നാലാം കോവിഡ് തരംഗത്തിലേയ്ക്ക്? 124 അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Omicron BF.7 Alert: സാമ്പിളുകള്‍ ജീനോം സീക്വൻസിസിംഗിനായി അയച്ചതില്‍നിന്നും ഏറെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നത്. അതായത്, ഏകദേശം 11 ഒമിക്രോണ്‍  ഉപ-വകഭേദങ്ങളാണ് ഇതിനോടകം കണ്ടെത്തിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 04:25 PM IST
  • ഡിസംബര്‍ 24 നും ജനുവരി 3 നും ഇടയിൽ ഏകദേശം 19,227 അന്താരാഷ്‌ട്ര യാത്രക്കാരിൽ കൊറോണ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 124 പേർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി
Omicron BF.7 Alert: ഇന്ത്യ നാലാം കോവിഡ് തരംഗത്തിലേയ്ക്ക്? 124 അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Omicron BF.7 Alert: ഇന്ത്യ നാലാം കോവിഡ് തരംഗത്തിലേയ്ക്ക്? 124 അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Omicron BF.7 Alert: കൊറോണയ്ക്കെതിരെ കനത്ത ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌. വിദേശത്തു നിന്നും എത്തിയ നിരവധി ആളുകള്‍ക്ക് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചു. കൊറോണ പോസിറ്റീവ് ആയവര്‍ ഇപ്പോള്‍ ഐസോലേഷനില്‍ കഴിയുകയാണ്.   

Also Read: Covid-19 In India: രാജ്യത്ത് 134 പേര്‍ക്ക് കൂടി കോവിഡ്, രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന്‍റെ ആവശ്യമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

ഡിസംബര്‍ 24 നും ജനുവരി 3 നും  ഇടയിൽ ഏകദേശം 19,227 അന്താരാഷ്‌ട്ര യാത്രക്കാരിൽ കൊറോണ പരിശോധന നടത്തിയിരുന്നു. ഇവരില്‍  124 പേർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കൂടാതെ, സാമ്പിളുകള്‍ ജീനോം സീക്വൻസിസിംഗിനായി അയച്ചതില്‍നിന്നും ഏറെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നത്. അതായത്, ഏകദേശം 11 ഒമിക്രോണ്‍  ഉപ-വകഭേദങ്ങളാണ് ഇതിനോടകം കണ്ടെത്തിയിരിയ്ക്കുന്നത്.

Also Read: Omicron BF.7: ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍

124 പോസിറ്റീവ് സാമ്പിളുകളിൽ 40 എണ്ണത്തിന്‍റെ ജീനോം സീക്വൻസിംഗ് ഫലങ്ങളാണ് ഇപ്പോള്‍ ലഭിച്ചത്. അതിൽ XBB.1, XBB 14, BF 7.4.1 എന്നിവയും കണ്ടെത്തിയിട്ടുണ്ട്.  

അതേസമയം, അനാവശ്യ പരിഭ്രാന്തിയുടെ ആവശ്യമില്ല എന്നും ജാഗ്രതയാണ് അനിവാര്യമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നു. ജാഗ്രത പാലിക്കണമെന്നും സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു.

Also Read:  Omicron BF.7: നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം

ഇപ്പോള്‍, ചൈനയടക്കം വിദേശ രാജ്യങ്ങളില്‍ ഉണ്ടാകുന്ന കൊറോണയുടെ വ്യാപനത്തിന് പ്രധാന കാരണമായി കാണുന്നത്  ഒമിക്രോണിന്‍റെ ഉപ വകഭേദമായ BF.7 ആണ്. ഇന്ത്യയില്‍ ഈ വകഭേദം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ആശുപത്രി പ്രവേശനം ഇല്ലാതെ തന്നെ ഇവര്‍ സുഖപ്പെട്ടിരുന്നു. 

പുതിയ BF.7 ഉപ-വകഭേദത്തിന്‍റെ ലക്ഷണങ്ങൾ സാധാരണ ഇൻഫ്ലുവൻസയ്ക്ക് സമാനമാണ്. ജലദോഷം, ചുമ, പനി, ശരീരവേദന മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍.  അതിനാല്‍, തുടക്കത്തില്‍ തന്നെ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.  

കൂടാതെ, BF.7 വളരെ വേഗത്തില്‍ പകരുന്നതിനാല്‍ ഒരു ചെറിയ കാലയളവിനുള്ളിൽ വളരെയധികം ആളുകളില്‍ ഇത് പകരാന്‍ ഇടയാക്കുന്നു. കോവിഡ് വാക്സിന്‍ സ്വീകരിച്ചവരിലും കൊറോണ മുന്‍പ് ബാധിച്ചവര്‍ക്കും ഇത് പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക എന്നതാണ് ഏക പ്രതിരോധ മാര്‍ഗ്ഗം  

അതേസമയം, അടുത്ത 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാകുമെന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു, പ്രത്യേകിച്ച് പൊതു സ്ഥലങ്ങളില്‍ ആയിരിക്കുമ്പോള്‍  കോവിഡിന്  ഉചിതമായ പെരുമാറ്റം പിന്തുടരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.

 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News