New Delhi: റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിര്‍ത്തി RBI. തുടര്‍ച്ചയായ മൂന്നാം തവണയാണ് റിപ്പോ നിരക്കുകൾ  6.5% ആയി തുടരുന്നത്. പണപ്പെരുപ്പം കൂടുകയാണെങ്കിലും പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് RBI യുടെ ഈ  തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Delhi Shocker: യുവതിയെ വിലയ്ക്ക് വാങ്ങി, വിവാഹം കഴിച്ചു, കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ തള്ളി യുവാവ്
 


നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. ജൂൺ 8 മുതൽ 10 വരെയായിരുന്നു ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം  (MPC) നടന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ പലിശ നിരക്ക് മാറ്റമില്ലാതെ നിർത്തുന്നത്. കഴിഞ്ഞ ദ്വിമാസ നയത്തിൽ, ആർബിഐ അതിന്‍റെ റിപ്പോ നിരക്കിൽ 6.5 ശതമാനമായി നിലനിർത്തിയിരുന്നു.


സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസിയെ ആറ് ദ്വിമാസ അവലോകനങ്ങളായി ഒരു വർഷത്തെ തിരിച്ചിരിക്കുന്നു. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ സെൻട്രൽ ബാങ്ക് അധിക സെഷനുകൾ നടത്തുന്ന സൈക്കിളിനു പുറത്തുള്ള അവലോകനങ്ങളും ഉണ്ട്.


പണപ്പെരുപ്പത്തെ MPC നിരീക്ഷിച്ചുകൊണ്ടേയിരിക്കുമെന്നും പണപ്പെരുപ്പത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പലിശ നിരക്ക് അതേപടി നിലനിർത്തുമ്പോൾ, മുഖ്യ പണപ്പെരുപ്പം ഇപ്പോഴും ആർബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണെന്ന്  ഗവര്‍ണര്‍ പറഞ്ഞു.


തക്കാളി, ഗോതമ്പ്, അരി തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുടെ ഉപഭോക്തൃ വില  അടിസ്ഥാനമാക്കിയുള്ള  പണപ്പെരുപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് എംപിസി യോഗം കഴിഞ്ഞ ഏതാനും ആഴ്ചകളായി വിലക്കയറ്റത്തിന് സാക്ഷ്യം വഹിച്ചത്.  ധാന്യങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയടക്കം അവശ്യസാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഈയിടെ ഉണ്ടായിട്ടുള്ളത്. ക്രമരഹിതമായ മണ്‍സൂണ്‍, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തത് വിലക്കയറ്റത്തിന് വഴിതെളിച്ചു എന്നാണ് വിലയിരുത്തല്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.