കോറോണ മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധി; പലിശനിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക്
കൊറോണ വൈറസ് ബാധ രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ന്യൂഡൽഹി: വുഹാനിലെ കോറോണ ഇന്ത്യ ഒട്ടാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പലിശ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക് രംഗത്ത്.
ഈ സന്ദർഭത്തിൽ റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളിൽ കുറവ് വരുത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്കിൽ 0.75 ശതമാനം കുറവ് വരുത്തി 5.15 ൽ നിന്നും 4.4 ശതമാനമായി കുറച്ചിട്ടുണ്ട്.
Also read: Also read: അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മഹാരാഷ്ട്രയിൽ 24 മണിക്കൂറും തുറക്കും
കൂടാതെ റിവേഴ്സ് റിപ്പോ നിരക്ക് 0.90 ശതമാനം കുറച്ച് 4 ശതമാനമാക്കിയിട്ടുണ്ട്. സിആർആർ നിരക്കിലും ഒരു ശതമാനം കുറച്ച് മൂന്നു ശതമാനമാക്കാൻ ആർബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി ബാങ്കുകൾക്ക് 1.7 ലക്ഷം കോടി രൂപ ലഭിക്കും.
മാത്രമല്ല ഭവന-വാഹന വായ്പാ നിരക്കുകൾ കുറയ്ക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. കൊറോണ വൈറസ് ബാധ രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഈ അവസ്ഥ രാജ്യത്തിന്റെ ജിഡിപിയെ ദോഷകരമയി ബാധിക്കുമെന്നും നിലവിലെ അവസ്ഥ എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായ്പ തിരിച്ചടയ്ക്കാൻ മൂന്നുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കുകൾക്കും ബാങ്കിതര സ്ഥാപനനങ്ങൾക്കും ഇത് ബാധകമാണ്.
Also read: കോറോണ: ആൻഡമാനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
തുടർച്ചയായി അഞ്ചു തവണ പലിശ നിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് നിരക്കിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല.
എന്നാൽ ഈ കോറോണ ആഘാതമാണ് പെട്ടെന്ന് പലിശ നിരക്ക് കുറയ്ക്കാൻ ആർബിഐയെ നിർബന്ധിതമാക്കിയത്. കോറോണ വ്യാപനം കണക്കിലെടുത്ത് വൻ സാമ്പത്തിക പാക്കേജ് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
21 ദിവസത്തെ കോറോണ lock down ആഘാതത്തെ നേരിടാൻ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് ഇന്നലെ ധനമന്ത്രി പുറത്തിറക്കിയത്.