മഹാരാഷ്ട്ര: കോറോണ വൈറസ് മഹാരാഷ്ട്രയിൽ താണ്ഡവം ആടികൊണ്ടിരിക്കുന്ന ഈ സമയത്ത് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
"सर्व जीवनावश्यक वस्तूंची दुकाने, किराणा दुकाने, औषधांची दुकाने यांना २४ तास उघडे ठेवण्याची परवानगी देण्यात येत आहे."
-मुख्यमंत्री उद्धव बाळासाहेब ठाकरे— CMO Maharashtra (@CMOMaharashtra) March 26, 2020
അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. കടകളിലും മാർക്കറ്റിലും ഉള്ള ജനങ്ങളുടെ തിരക്കുകൾ കുറയ്ക്കാൻ വേണ്ടിയാണ് ഈ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്.
Also read: ഞങ്ങളല്ല കോറോണയെ സൃഷ്ടിച്ചതും പരത്തിയതും: ചൈന
ചൈനയിലെ വുഹാനിൽ നിന്നും ലോകമെങ്ങും പടർന്ന കോറോണ വൈറസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഇതുവരെയായി മഹാരാഷ്ട്രയിൽ നാലുപേർ മരിക്കുകയും 130 പേർക്ക് കോറോണ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച കൂടി ഈ രീതിയിൽ രോഗം റിപ്പോർട്ട് ചെയ്യുമെന്ന് ആരോഗ്യവിദ്ഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ചാൽ സമൂഹവ്യാപനം ഉൾപ്പെടെ തടയാനാകുമെന്നും ആരോഗ്യവിദ്ഗ്ധർ അറിയിച്ചിട്ടുണ്ട്.