ന്യൂഡല്‍ഹി:  രാജ്യത്ത് കൊറോണ വൈറസ്  (COVID-19)ന്‍റെ  വ്യാപന൦ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  (RBI)പ്രഖ്യാപിച്ച നടപടികൾ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

RBIയുടെ നടപടി ചെറുകിട ബിസിനസുകാർക്കും കർഷകർക്കും സാധാരണക്കാർക്കും ഒരേപോലെ സഹായപ്രദമാണെന്നും രാജ്യത്തെ സാമ്പത്തികമേഖലയ്ക്ക് ആർബിഐ നടപടികൾ ഊർജം പകരുമെന്നും  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു  പ്രധാനമന്ത്രിയുടെ പ്രതികരണം.


അതേസമയം, RBIയുടെ  നടപടികളെ പ്രശംശിച്ച് കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.   RBI കൈക്കൊണ്ട  നടപടികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും ഒപ്പം  പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 


കൊറോണ വൈറസ് (COVID-19)നെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്രുത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും  സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് കുറഞ്ഞ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ RBI സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ശ്രദ്ധേയമാണ്.   ചെറുകിട ഇടത്തരം മേഖലകൾക്ക് 50000 കോടി രൂപയാണ് ആർബിഐ ഇന്ന് പ്രഖ്യാപിച്ചത്.  RBI കൈക്കൊണ്ട നടപടികള്‍ മൈക്രോ ഫിനാൻ‌ഷ്യൽ‌ സ്ഥാപനങ്ങൾ‌ക്കും make in India പദ്ധതികള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടു൦. 


കൂടാതെ റിവേഴ്സ് റിപ്പോ നിരക്ക്  4 ശതമാനത്തിൽ നിന്ന് 3.75 ആയി കുറച്ചു. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ടും ആർബിഐ വാഗ്ദാനം ചെയ്തിട്ടുണ്ട്.