RBI Monetary Policy:  രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന തീരുമാനം നടപ്പാക്കി റിസര്‍വ് ബാങ്ക്.  റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റ്  വര്‍ദ്ധിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.  RBI യുടെ പണനയ അവലോകന യോഗത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Federal Bank FD Rates: സ്ഥിരനിക്ഷേപ പലിശ നിരക്ക് പരിഷ്ക്കരിച്ച് ഫെഡറൽ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം


ഇതോടെ, റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. റിപ്പോ നിരക്ക് ഉയർന്നതോടെ ബാങ്ക് വായ്പ പലിശ നിരക്കില്‍  വന്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തിലാണ്  ഇത്തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചത്. കൂടാതെ, നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7  ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 


റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റ്  വര്‍ദ്ധിപ്പിച്ച്  6.25 ശതമാനത്തിലെത്തിയതോടെ കോർപ്പറേറ്റുകളുടെയും വ്യക്തികളുടെയും ബാങ്ക്  ലോണ്‍ ചിലവ് ഇനിയും വര്‍ദ്ധിക്കും.  


വാണിജ്യ ബാങ്കുകൾക്ക് ആവശ്യമുള്ളപ്പോൾ റിസർവ് ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ. ഈ സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിനു ശേഷമുള്ള മൂന്നാമത്തെ വർദ്ധനവാണിത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക