New Delhi: BJP ബീഹാറില്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍  പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സൗജന്യ  കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന വാഗ്ദാനം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

BJP നല്‍കിയ വാഗ്ദാനത്തിന് പിന്നാലെ തമിഴ്‌നാട്‌ , മധ്യപ്രദേശ്  തുടങ്ങിയ  സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അതേ  വാഗ്ദാനം  ആവര്‍ത്തിച്ചു. 


അതേസമയം,  കോവിഡ് വാക്‌സിനായി ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും  പരീക്ഷണം നടക്കുകയാണ്.  കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പ് നീളുമെന്ന് ലോകാരോഗ്യസംഘടന അറിയിക്കുമ്പോള്‍ രാജ്യത്തെ ചില പ്രമുഖ  പാര്‍ട്ടികള്‍ കോവിഡ് വാക്‌സിന്‍ തിരഞ്ഞെടുപ്പ് തന്ത്രമാക്കുകയാണ്.  


എന്നാല്‍, ബിജെപിയുടെ ഈ പുതിയ തിരഞ്ഞെടുപ്പ് തന്ത്രത്തെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.
എപ്പോഴാണ് കോവിഡ് വാക്‌സിന്‍  ലഭിക്കുക എന്നറിയാന്‍ സ്വന്തം സംസ്ഥനത്തെ തിരഞ്ഞെടുപ്പ് തിയതി പരിശോധിച്ചാല്‍ മതി എന്നാണ് രാഹുല്‍ പറയുന്നത്...!! 


ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ എന്നാണ് കോവിഡ് വാക്‌സിന്‍ ലഭ്യമാകുകയെന്ന് മനസിലാക്കാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.


'ഇന്ത്യയിലെ സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കോവിഡ് വാക്‌സിനും തെറ്റായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തീയ്യതി നോക്കൂ', രാഹുല്‍ പറഞ്ഞു.


കോവിഡ് സൃഷ്ടിച്ച ഭയത്തെ പോലും ചൂഷണം ചെയ്യുന്ന ബിജെപിയുടെ ജനാധിപത്യ സിദ്ധാന്തം വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


Also read: ബീഹാറിന് സൗജന്യ COVID Vaccine, BJPയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വന്‍ വിവാദത്തിലേയ്ക്ക്


തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.


Also read: COVID Vaccine തിരഞ്ഞെടുപ്പ് തന്ത്രമാക്കി മുന്നണികള്‍, സൗജന്യ വാക്സിന്‍ വാഗ്ദാനം ചെയ്ത് തമിഴ്‌നാട്‌ മുഖ്യമന്ത്രി


കോവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തിരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കോവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.