ന്യൂഡല്‍ഹി: 48 മണിക്കൂറിനകം വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസികളുടെ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മേനക ഗാന്ധി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് മേനക ഗാന്ധി ഈക്കാര്യം വ്യതമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹശേഷം ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നത് തടയാനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്‍റെ കര്‍ശന നടപടി. 


ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചു വരികയാണ്. അടുത്തകാലത്തായി ആറ് ലുക്ക് ഔട്ട് നോട്ടീസുകളാണ് വനിതാ ശിശുക്ഷേമ  മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 11ന് ചേരുന്ന യോഗത്തില്‍ പുറത്തു വിടുമെന്നും പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ലക്ഷ്മണരേഖയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.