രാജ്യത്തിന് ‘ഇന്ത്യ’യെന്ന പേര് വേണ്ട...!! ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ......
രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യ൦ വീണ്ടും ... ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦...
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യ൦ വീണ്ടും ... ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦...
ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഹര്‍ജി ഇന്ന് പരിഗണിക്കും.
ഡല്‍ഹി സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ‘നമ്മുടെ രാജ്യത്തിന്‍റെ ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍’ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ‘ഇന്ത്യ’ എന്ന് രാജ്യത്തിന്‍റെ പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 1 ഭേദഗതി വരുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആർട്ടിക്കിൾ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാൻ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹർജി
ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലം തൂത്തെറിയാന്‍ ഈ ഭേദഗതി സഹായിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന പ്രധാന വാദം. അതേപോലെ തന്നെ രാജ്യത്തിന്‍റെ ഇപ്പോഴുള്ള ഇംഗ്ലീഷ് നാമം മാറ്റുന്നത് ഭാവി തലമുറയുടെ ദേശാഭിമാനം വര്‍ദ്ധിപ്പിക്കുമെന്നും സ്വാതന്ത്ര്യ സമര സേനാനികളായ പൂര്‍വികര്‍ക്ക് നല്‍കുന്ന നീതിയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് തദ്ദേശീയമായ പേര് നല്‍കുന്ന ഈ കാലഘട്ടത്തില്‍ രാജ്യവും ശരിയായ പേരിലേക്ക് മടങ്ങണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.
സുപ്രീംകോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആദ്യം ഈ ഹര്‍ജി പരിഗണനയ്ക്കെത്തിയത്. പക്ഷെ അന്നേദിവസം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാജരല്ലാത്തതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂണ്‍ രണ്ടിന് പരിഗണിക്കുമെന്ന അറിയിപ്പ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ വരികയായിരുന്നു.
Also read: രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന്
ഇതിനു മുൻപും ഇത്തരത്തിലുള്ള ഹർജികൾ സുപിം കോടതിയിൽ പലരും സമർപ്പിച്ചിരുന്നു. 2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹർജിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ ജസ്റ്റിസ് താക്കൂർ ‘ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെന്നാണോ നിങ്ങൾ കരുതുന്നത്’ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.