ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച lock down മൂലം മാറ്റി വച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്.
18 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ചില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത് നീട്ടിവയ്ക്കുകയായിരുന്നു.
lock down നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തിയതി പ്രഖ്യാപിച്ചത്.
ആന്ധ്രാപ്രദേശില്‍നിന്നും ഗുജറാത്തില്‍നിന്നും ഒഴിവു വരുന്ന നാലുവീതം സീറ്റുകളിലേക്കും, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നുവീതം സീറ്റുകളിലേക്കും, ജാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ട് സീറ്റിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്.
Also read: മധ്യ പ്രദേശ് നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പിന് മുന്‍പ് കോൺഗ്രസിൽ തിരികെയെത്തി നേതാവും മകനും..!!
ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.